പേരാവൂർ: കഴിഞ്ഞ ദിവസമുണ്ടായ ചുഴലിക്കാറ്റിൽ ലക്ഷങ്ങളുടെ നഷ്ടമുണ്ടായ സ്ഥാപന ഉടമകൾക്ക് യുണൈറ്റഡ് മർച്ചന്റ്സ് ചേമ്പർ പേരാവൂർ യൂണിറ്റ് ധനസഹായം നല്കി. മുരിങ്ങോടി കാർ ഗ്രാൻഡ് യൂസ്‌ഡ് കാർ ഷോറൂം ഉടമ എം.കെ മമ്മൂട്ടിക്കും ഹജർ സ്റ്റോൺസ് ഉടമ എൻ.അസീസിനുമാണ് അടിയന്തര ധനസഹായം നൽകിയത്. യൂണിറ്റ് ഓഫീസിൽ നടന്ന ചടങ്ങിൽ ജില്ലാ പ്രസിഡന്റ്റ് ടി.എഫ്. സെബാസ്റ്റ്യൻ ഇരുവർക്കും ധനസഹായം കൈമാറി. യൂണിറ്റ് പ്രസിഡന്റ് ഷിനോജ് നരിതൂക്കിൽ, സെക്രട്ടറി വി.കെ രാധാകൃഷ്ണൻ, കെ. എം. ബഷീർ, എ.പി സുജീഷ് തുടങ്ങിയവർ പങ്കെടുത്തു..
Unitedmurchentperavoor