---
title: "വയനാട് പുതുശ്ശേരിക്കടവിൽ തോണി മറിഞ്ഞ് ഒരാൾ മരിച്ചു"
english_title: "Boataccidentwayanad"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/305123/boataccidentwayanad"
published_at: "2025-07-28T16:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68875c87e4a4f_1000113746.jpg"
keywords: []
---

# വയനാട് പുതുശ്ശേരിക്കടവിൽ തോണി മറിഞ്ഞ് ഒരാൾ മരിച്ചു

> **Lead Summary:** **വയനാട് : **പുതുശ്ശേരിക്കടവിൽ തോണി മറിഞ്ഞ് ഒരാൾ മരിച്ചു. പുതുശ്ശേരി കടവിലെ ഓട്ടോ ഡ്രൈവർ മുണ്ടക്കുറ്റി സ്വദേശി മാണിക്യ നിവാസിൽ ബാലകൃഷ്ണൻ ആണ് മരിച്ചത്.

## Article Content

**വയനാട് : **പുതുശ്ശേരിക്കടവിൽ തോണി മറിഞ്ഞ് ഒരാൾ മരിച്ചു. പുതുശ്ശേരി കടവിലെ ഓട്ടോ ഡ്രൈവർ മുണ്ടക്കുറ്റി സ്വദേശി മാണിക്യ നിവാസിൽ ബാലകൃഷ്ണൻ ആണ് മരിച്ചത്.

ബാങ്ക് കുന്ന് - തേർത്തുകുന്ന് കുന്ദമംഗലം കടവിൽ ഉച്ചകഴിഞ്ഞ് മൂന്ന് മണിക്കായിരുന്നു അപകടം. ഉടൻ പടിഞ്ഞാറത്തറയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മാനന്തവാടി മെഡിക്കൽ കോളേജാശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല പ്രദേശത്ത് പടിഞ്ഞാറത്താ റ ഗ്രാമ പഞ്ചായത്ത് നൽകിയ തോണിയാണ് മറിഞ്ഞത്. മൃതദേഹം മാനന്തവാടി മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/305123/boataccidentwayanad)