തിരുവനന്തപുരം: ചന്ദനക്കേസുകളുമായി ബന്ധപ്പെട്ടിട്ടുള്ള രഹസ്യവിവരം കൈമാറുന്നവർക്കുള്ള പ്രതിഫലം വർധിപ്പിച്ചു. ഓരോ കേസിനും പരമാവധി പ്രതിഫലം 25,000 രൂപയാക്കി. കുറഞ്ഞത് 10,000 രൂപയുമാക്കി. മറ്റ് വനം കുറ്റകൃത്യങ്ങളെ കുറിച്ചുള്ള വിവരങ്ങൾ കൈമാറുന്നവർക്കുള്ള പ്രതിഫലം പരമാവധി 7,500 രൂപയും കുറഞ്ഞത് 2,500 രൂപയുമാക്കി.
മുൻപ് 2000 മുതൽ 5000 രൂപ വരെയാണ് നൽകിയിരുന്നത്. കേസിന്റെ സ്വഭാവം, വിവരങ്ങളുടെ ആധികാരികത, തൊണ്ടിമുതലിന്റെ മൂല്യം, അറസ്റ്റിലാകുന്ന പ്രതികളുടെ എണ്ണം എന്നിവ കണക്കാക്കിയാണ് പ്രതിഫലം നിശ്ചയിക്കുക.ഈ പ്രതിഫലം നിശ്ചയിച്ചത് 2007-ലായിരുന്നു. ആദ്യകാലത്ത് ഒരു ആനക്കൊമ്പ് പിടിച്ചെടുത്താൽ 10,000 രൂപ വരെ നൽകിയിരുന്നു. കൊമ്പുകളുടെ എണ്ണം കൂടുകയാണെങ്കിൽ തുക ഇരട്ടിയുമാക്കിയിരുന്നു. 2015-ലാണ് ഈ നിരക്ക് പരിഷ്കരിച്ചത്. തുക വെട്ടിക്കുറ ച്ചതിനെത്തുടർന്ന് വിവരം നൽകുന്നവരുടെ എണ്ണം കുറഞ്ഞ തോടെയാണ് പ്രതിഫലം വർധിപ്പിക്കാനുള്ള തീരുമാനമെടുത്തത്.

Sandalcase