തിരുവനന്തപുരം: ജൈവമാലിന്യം വീട്ടിൽ തന്നെ സംസ്കരിച്ചാൽ കെട്ടിടനികുതിയിൽ ഇളവു നൽകുന്നത് സർക്കാർ പരിഗണനയിൽ. മാലിന്യങ്ങൾ ഉറവിടത്തിൽത്തന്നെ സംസ്കരിക്കുന്നത് പ്രോത്സാഹിപ്പിക്കാൻ നികുതിയിൽ അഞ്ചുശതമാനം ഇളവ് നൽകാനാണ് ആലോചന. വീടുകളിലും സ്ഥാപനങ്ങളിലും മാലിന്യ സംസ്കരണത്തിന് ഒരുക്കിയ ശാസ്ത്രീയസംവിധാനം പരിഗണിച്ചായിരിക്കും നികുതിയിളവ്. പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള അജൈവമാലിന്യം സംസ്കരിക്കുന്നതിൽ കേരളം നേട്ടം കൈവരിച്ചെങ്കിലും ജൈവമാലിന്യം വെല്ലുവിളി ഉയർത്തുന്നുണ്ട്. ഈ സാഹചര്യത്തിലാണ് നികുതിയിളവ് നൽകിയുള്ള സർക്കാരിന്റെ പുതിയപരീക്ഷണം. നികുതിയിളവ് തദ്ദേശസ്ഥാപനങ്ങളുടെ വരുമാനത്തെ ബാധിക്കും. ഇതുകൂടി പരിഗണിച്ചായിരിക്കും ഇളവ് നൽകുന്നതിൽ തീരുമാനമെന്ന് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു.
tax reduction If waste is processed at home