കേളകം ഇക്കോ ടൂറിസം സൊസൈറ്റി ഭാരവാഹികൾ മന്ത്രി മുഹമ്മദ് റിയാസിന് നിവേദനം നൽകി

കേളകം ഇക്കോ ടൂറിസം സൊസൈറ്റി ഭാരവാഹികൾ മന്ത്രി മുഹമ്മദ് റിയാസിന്  നിവേദനം നൽകി
Jul 30, 2025 02:42 PM | By Remya Raveendran

കേളകം: കണ്ണൂർ ജില്ലയിലെ കേളകം, കൊട്ടിയൂർ പഞ്ചായത്തുകളുടെ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന പാലുകാച്ചി മലയിൽ സുസ്ഥിര ടൂറിസം വികസനത്തിന് ആവശ്യമായ നടപടികൾ സ്വീരിക്കുന്നതിന് നടപടികൾ ആവശ്യപ്പെട്ട് സംബന്ധിച്ച് കേളകം ഇക്കോ ടൂറിസം സൊസൈറ്റി ഭാരവാഹികൾ വിനോദസഞ്ചാര-പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന് നിവേദനം നൽകി.

പശ്ചിമഘട്ട മലനിരകളിൽ സ്ഥിതിചെയ്യുന്ന പ്രകൃതിരമണീയമായ പാലുകാച്ചി മലയിൽ സുസ്ഥിര ഇക്കോ-ടൂറിസം പദ്ധതികൾ നടപ്പാക്കുന്നതിനുള്ള നിർദ്ദേശം കേളകം ഇക്കോ ടൂറിസം സൊസൈറ്റി മന്ത്രിക്ക് സമർപ്പിച്ചു‌.

പാലുകാച്ചി മലമുകളിൽ (വനമേഖലയിൽ): സഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി പ്രകൃതിക്ക് ദോഷം വരാത്ത രീതിയിൽ കൈവരികൾ, സുരക്ഷാ വേലികൾ, ഇരിപ്പിടങ്ങൾ എന്നിവ സ്ഥാപിക്കുകയും,

പാരാഗ്ലൈഡിംഗ്, റോപ്പ് ആക്റ്റിവിറ്റികൾ പോലുള്ള സാഹസിക വിനോദങ്ങൾക്ക് സാധ്യതാ പഠനം നടത്തി അത് ആരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയും,

മലയുടെ അടിവാരത്ത് മലകയറാൻ പ്രയാസമുള്ളവർക്കായി വിശ്രമകേന്ദ്രം, കഫേ, വ്യൂ ടവർ എന്നിവ നിർമ്മിക്കുകയും,ശാന്തിഗിരി - പാലുകാച്ചി റോഡ് വീതി കൂട്ടി പുനർ നിർമിക്കുകയും, ശാന്തിഗിരി പള്ളിക്കു സമീപം കേളകം പഞ്ചായത്തിന്റെ ഉടമസ്തതയിൽ ഉള്ള സ്ഥലത്ത് പാലുകാച്ചി സന്ദർശകർക്ക് ബേസ് ക്യാമ്പിനായി പാർക്കിംഗ് സ്വകര്യം, ബാത്രൂം, വിശ്രമ മുറി ഡൈനിംഗ് ഏരിയ എന്നിവ ഒരുക്കുകയും വേണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു.

ടൂറിസം വികസന പദ്ധതി യാഥാർത്ഥ്യമാകുന്നതിലൂടെ പ്രാദേശിക സാമ്പത്തിക വളർച്ചയും പുതിയ തൊഴിലവസരങ്ങളും ഉണ്ടാകുമെന്നും ഭാരവാഹികൾ വ്യക്തമാക്കി. കേളകം ഇക്കോ ടൂറിസം സൊസൈറ്റി (KETS) പ്രസിഡണ്ട്ജോസഫ് വള്ളോക്കരി ,സിക്രട്ടറി രമണൻ. പി. എം എന്നിവരുടെ നേതൃത്വത്തിലാണ് കൊട്ടിയൂരിലെത്തിയ മന്ത്രിക്ക് നിവേദനം നൽകിയത്.

Kelakameccoturisamsocity

Next TV

Related Stories
അമ്മ തെരഞ്ഞെടുപ്പ്: മത്സരത്തില്‍ നിന്ന് ജഗദീഷ് പിൻമാറി

Jul 31, 2025 10:31 AM

അമ്മ തെരഞ്ഞെടുപ്പ്: മത്സരത്തില്‍ നിന്ന് ജഗദീഷ് പിൻമാറി

അമ്മ തെരഞ്ഞെടുപ്പ്: മത്സരത്തില്‍ നിന്ന് ജഗദീഷ്...

Read More >>
ബലാത്സംഗക്കേസ് ആസൂത്രിതം; ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കുമെന്ന് വേടന്‍

Jul 31, 2025 10:17 AM

ബലാത്സംഗക്കേസ് ആസൂത്രിതം; ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കുമെന്ന് വേടന്‍

ബലാത്സംഗക്കേസ് ആസൂത്രിതം; ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കുമെന്ന്...

Read More >>
അപേക്ഷ ക്ഷണിച്ചു

Jul 31, 2025 09:22 AM

അപേക്ഷ ക്ഷണിച്ചു

അപേക്ഷ...

Read More >>
കർഷകദിനം കർഷക മഹോത്സവമാക്കാൻ കേളകത്ത് ഒരുക്കങ്ങൾ തുടങ്ങി

Jul 31, 2025 07:54 AM

കർഷകദിനം കർഷക മഹോത്സവമാക്കാൻ കേളകത്ത് ഒരുക്കങ്ങൾ തുടങ്ങി

കർഷകദിനം കർഷക മഹോത്സവമാക്കാൻ കേളകത്ത് ഒരുക്കങ്ങൾ...

Read More >>
ഗതാഗതം നിരോധിച്ചു

Jul 31, 2025 05:52 AM

ഗതാഗതം നിരോധിച്ചു

ഗതാഗതം...

Read More >>
മാനന്തവാടി- കണ്ണൂര്‍ വിമാനത്താവളം റോഡ് വികസനം; മന്ത്രിക്ക് നിവേദനം

Jul 31, 2025 05:46 AM

മാനന്തവാടി- കണ്ണൂര്‍ വിമാനത്താവളം റോഡ് വികസനം; മന്ത്രിക്ക് നിവേദനം

മാനന്തവാടി- കണ്ണൂര്‍ വിമാനത്താവളം റോഡ് വികസനം; മന്ത്രിക്ക്...

Read More >>
Top Stories










//Truevisionall