ബംഗളൂരു: ധർമ്മസ്ഥലയിൽ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലിൻ്റെ അടിസ്ഥാനത്തിൽ നടത്തുന്ന പരിശോധന തുടരുന്നു. രണ്ടാമത്തെ പോയിന്റിലെ പരിശോധന പൂർത്തിയായി. ഉച്ചവരെയും ഒന്നും കണ്ടെത്താനായിട്ടില്ല. അന്വേഷണ സംഘവും സാക്ഷിയും ഇപ്പോഴും കാട്ടിനുള്ളിൽ തന്നെയാണ്.
സാക്ഷി ചൂണ്ടിക്കാണിച്ചു കൊടുത്ത മൂന്ന് ഇടങ്ങളിലായാണ് പരിശോധന. പ്രത്യേക അന്വേഷണ സംഘം മൂന്ന് ഗ്രൂപ്പുകളായി തിരിഞ്ഞാണ് പരിശോധന നടത്തുന്നത്. ഉൾക്കാട്ടിലുള്ള മൂന്ന് പോയിന്റുകളിലാണ് ഇന്ന് പരിശോധന നടത്തുന്നതെന്ന് അറിയിച്ചിരുന്നു. എന്നാൽ, ഇവിടേക്ക് ജെസിബി കൊണ്ടുപോവുക അപ്രായോഗികമാണെന്നാണ് വിലയിരുത്തൽ.

Darmasthalaissue