കണ്ണൂർ: പുതിയങ്ങാടി ചൂട്ടാട് അഴിമുഖത്ത് ഫൈബർ വെള്ളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കിട്ടി. അസം സ്വദേശി അലി (30) ആണ് മരിച്ചത്. രാവിലെ 9 മണിയോടെയാണ് അപകടം. ഫൈബർ വള്ളത്തിൽ മൂന്നുപേരാണ് ഉണ്ടായിരുന്നത്. മണൽത്തിട്ടയിൽ തട്ടി വള്ളം ചെരിഞ്ഞപ്പോൾ അലി തെറിച്ചു വീഴുകയായിരുന്നു. വള്ളത്തിലുണ്ടായിരുന്ന മറ്റ് രണ്ട് പേർ പിടിച്ചു നിന്നതിനാൽ തെറിച്ചു വീണില്ല.
Kannur