പേരാവൂർ: പഞ്ചായത്ത് അധികൃതർ റോഡ് ശുചീകരണ പ്രവർത്തികൾ കാര്യക്ഷമമായി നടത്തുന്നതിനിടെ പിഡബ്ല്യുഡി റസ്റ്റ് ഹൗസിന് സമീപവും കാഞ്ഞിരപ്പുഴ പാലത്തിലും ഭക്ഷണ മാലിന്യം തള്ളിയ നിലയിൽ കണ്ടെത്തി.
പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിച്ചാല്‍ 25000 രൂപയും ജലസ്രോതസ്സില്‍ മാലിന്യം നിക്ഷേപിച്ചാല്‍ ഇറിഗേഷന്‍ ആന്‍ഡ് വാട്ടര്‍ കണ്‍സര്‍വേഷന്‍ ആക്ട്(2018) പ്രകാരം മൂന്ന് വര്‍ഷം തടവും രണ്ട് ലക്ഷം രൂപ വരെ പിഴയും വരെ ലഭിച്ചേക്കാവുന്ന കുറ്റമാണിത്.
മാലിന്യം നിക്ഷേപിച്ച സ്ഥലം പേരാവൂര്‍ ഗ്രാമപഞ്ചായത്ത് അധികൃതര്‍ സദർശിക്കുകയു കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പോലീസില്‍ പരാതിപ്പെടുകയും ചെയ്തു.
Kanjirapuzha paalam food waste is discarded