നെയ്യാട്ടം കഴിഞ്ഞു; ഇന്ന് ഭണ്ഡാരം എഴുന്നള്ളത്

നെയ്യാട്ടം കഴിഞ്ഞു; ഇന്ന് ഭണ്ഡാരം എഴുന്നള്ളത്
May 16, 2022 02:07 AM | By Shyam

കൊട്ടിയൂർ: വൈശാഖ മഹോത്സവത്തിൽ നെയ്യാട്ടം കഴിഞ്ഞു. അക്കരെ സന്നിധാനത്ത് ചോതി വിളക്ക് തെളിയിച്ചതോടെ നെയ്യാട്ടത്തിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. സ്ഥാനിക ബ്രാഹ്മണർ കൂർപ്പിച്ച മുളച്ചീന്തുകൾകൊണ്ട് നാളത്തിലെ അഷ്ട്ടബന്ധം നീക്കിയതോടെ തൃക്കടാരി സ്ഥാനികൻ മുളകൊണ്ടുണ്ടാക്കിയ പാത്തി നാളത്തിന് അഭിമുഖമായി സ്ഥാപിച്ചു. തുടർന്ന് സമുദായിയുടെ നിർദേശപ്രകാരം നെയ്യാട്ടത്തിനുള്ള രാശി വിളിച്ചു. ഉഷാകമ്പ്രം സ്ഥാനികനാണ് നെയ്യാട്ടം നടത്തുന്നത്. വ്രതശുദ്ധിയോടെ നെയ്യമൃത് സ്ഥാനീകർ എഴുനള്ളിച്ചെത്തിച്ച കലാശപാത്രങ്ങളിലെ നെയ്യാണ് ആദ്യം സ്വയംഭൂ ശിലയിൽ അഭിഷേകം ചെയ്തത്. തുടർന്ന് നെയ്‌ക്കിണ്ടികളിലെ നെയ്യും അഭിഷേകം ചെയിതു. 

ഇന്നാണ് ഭ്ണ്ഡാരം എഴുന്നള്ളത്. മണത്തണ കരിമ്പനകൾ ഗോപുരത്തിൽ നിന്നും പെരുമാളിന്റെ തിരുവാഭരണവും പൂജാ പത്രങ്ങളും, ചപ്പാരം ക്ഷേത്രത്തിലെ വാളുകളും കൊട്ടിയൂരിലേക്ക് എഴുന്നള്ളിക്കുന്നതാണ് ഭണ്ഡാരം എഴുന്നള്ളത്ത് എന്ന് അറിയപ്പെടുന്നത്. ഭണ്ഡാര എഴുന്നള്ളത്തിന്റെ കൂടെ കൊട്ടിയൂരിൽ എത്തിക്കുന്ന മണത്തണ ചപ്പാരം ഭഗവതി ക്ഷേത്രത്തിലെ വാളുകൾ അക്കരെ സന്നിധാനത്ത് വാളറയിൽ എത്തിയാലേ അക്കരെ ക്ഷേത്രത്തിൽ സ്ത്രീകൾക്ക് പ്രവേശനം അനുവദിക്കൂ.

Kottiyoor temple

Next TV

Related Stories
ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഉണ്ടായ ഏറ്റുമുട്ടലിൽ 3 ലഷ്കർ-ഇ-തൊയ്ബ ഭീകരർ കൊല്ലപ്പെട്ടു

May 13, 2025 12:38 PM

ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഉണ്ടായ ഏറ്റുമുട്ടലിൽ 3 ലഷ്കർ-ഇ-തൊയ്ബ ഭീകരർ കൊല്ലപ്പെട്ടു

ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഉണ്ടായ ഏറ്റുമുട്ടലിൽ 3 ലഷ്കർ-ഇ-തൊയ്ബ ഭീകരർ...

Read More >>
പാനൂരില്‍ സ്റ്റീൽ ബോംബ് കണ്ടെത്തി

May 13, 2025 12:26 PM

പാനൂരില്‍ സ്റ്റീൽ ബോംബ് കണ്ടെത്തി

പാനൂരില്‍ സ്റ്റീൽ ബോംബ്...

Read More >>
സിബിഎസ്ഇ പ്ലസ് ടു പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

May 13, 2025 12:05 PM

സിബിഎസ്ഇ പ്ലസ് ടു പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

സിബിഎസ്ഇ പ്ലസ് ടു പരീക്ഷാഫലം...

Read More >>
കരിപ്പൂർ വിമാനത്താവളത്തിൽ വൻ കഞ്ചാവ് വേട്ട

May 13, 2025 11:51 AM

കരിപ്പൂർ വിമാനത്താവളത്തിൽ വൻ കഞ്ചാവ് വേട്ട

കരിപ്പൂർ വിമാനത്താവളത്തിൽ വൻ കഞ്ചാവ്...

Read More >>
ഇരുപത്തിയെട്ടാമതു  ഭവനത്തിനും തറക്കല്ലിട്ട് പേരാവൂർ 'ട്വന്റി പ്ലസ് ചാരിറ്റബിൾ ട്രസ്റ്റ്'

May 13, 2025 10:54 AM

ഇരുപത്തിയെട്ടാമതു ഭവനത്തിനും തറക്കല്ലിട്ട് പേരാവൂർ 'ട്വന്റി പ്ലസ് ചാരിറ്റബിൾ ട്രസ്റ്റ്'

ഇരുപത്തിയെട്ടാമതു ഭവനത്തിനും തറക്കല്ലിട്ട് പേരാവൂർ 'ട്വന്റി പ്ലസ് ചാരിറ്റബിൾ...

Read More >>
സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത

May 13, 2025 10:19 AM

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക്...

Read More >>
Top Stories