---
title: "കൊട്ടിയൂരിൽ ആരോഗ്യ വകുപ്പിൻ്റെ മിന്നൽ പരിശോധന"
english_title: "Lightning inspection by the health department at Kottiyoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/44229/lightning-inspection-by-the-health-department-at-kottiyoor"
published_at: "2022-05-22T07:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62899c02d0c7c_InShot_20220522_074158691.jpg"
keywords: []
---

# കൊട്ടിയൂരിൽ ആരോഗ്യ വകുപ്പിൻ്റെ മിന്നൽ പരിശോധന

> **Lead Summary:** **കൊട്ടിയൂർ**: കൊട്ടിയൂർ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ഉത്സവ നഗരിയിലും, മന്ദഞ്ചേരി, പാമ്പറപ്പാൻ, നീണ്ടുനോക്കി, ചുങ്കക്കുന്ന് എന്നീ ടൗണുകളിലെ ഹോട്ടൽ, കൂൾബാർ എന്നിവിടങ്ങളിൽ മിന്നൽ പരിശോധന നടത്തി.

## Article Content

**കൊട്ടിയൂർ**: കൊട്ടിയൂർ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ഉത്സവ നഗരിയിലും, മന്ദഞ്ചേരി, പാമ്പറപ്പാൻ, നീണ്ടുനോക്കി, ചുങ്കക്കുന്ന് എന്നീ ടൗണുകളിലെ ഹോട്ടൽ, കൂൾബാർ എന്നിവിടങ്ങളിൽ മിന്നൽ പരിശോധന നടത്തി.

പുലർച്ചെ 4 മണിയോട് കൂടി ആരംഭിച്ച പരിശോധനയിൽ പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തു നശിപ്പിച്ചു. ഹെൽത്ത്‌ ഇൻസ്‌പെക്ടർ വി വി രാജേഷ്, റ്റി എ ജെയ്സൺ, എ ഹാഷിം, ഷൈനേഷ് പി, ഷാഹിന റ്റി എ എന്നിവർ അടങ്ങിയ ടീം ആണ് പരിശോധന നടത്തിയത്. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് ഹെൽത്ത്‌ ഇൻസ്‌പെക്ടർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/44229/lightning-inspection-by-the-health-department-at-kottiyoor)