അപകടക്കെണിയായി ഗുണ്ടർട്ട് റോഡ്

അപകടക്കെണിയായി ഗുണ്ടർട്ട്  റോഡ്
May 26, 2022 09:42 AM | By News Desk

തലശ്ശേരി: ദേശീയപാതയിലേക്കുള്ള വാഹനങ്ങള്‍ കടന്നുപോകുന്ന ഗുണ്ടര്‍ട്ട് റോഡിലൂടെയുള്ള യാത്ര പേടിസ്വപ്നമാകുന്നു.

കണ്ണൂര്‍ -കോഴിക്കോട് റൂട്ടിലേക്കുള്ള ചെറുതും വലുതുമായ വാഹനങ്ങള്‍ ഇടതടവില്ലാതെ പോകുന്നത് വളരെ ഇടുങ്ങിയ ഈ റോഡിലൂടെയാണ്. വാഹനങ്ങള്‍ക്കിടയിലൂടെ ഏറെ ഭീതിയോടെയാണ് റോഡിനിരുവശത്ത് കൂടിയുള്ള കാല്‍നടയാത്ര. കണ്ണൊന്ന് തെറ്റിയാല്‍ അപകടം ഉറപ്പ്. ടൗണില്‍ മരുന്ന് വാങ്ങാനെത്തിയ കാവുംഭാഗം കയനോത്ത് വീട്ടില്‍ കെ.പി. പത്മകുമാരി (60) ബുധനാഴ്ച ഉച്ചക്ക് ശേഷം ജനറല്‍ ആശുപത്രി പരിസരത്ത് കണ്ടെയ്നര്‍ ലോറി ഇടിച്ച്‌ മരിച്ചതോടെ ഇതുവഴിയുള്ള നിത്യയാത്രക്കാരുടെ ഭീതി ഇരട്ടിച്ചു.

തലശ്ശേരി ജനറല്‍ ആശുപത്രി, അഗ്നിരക്ഷസേന, സേക്രഡ് ഹാര്‍ട്ട് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, സെന്റ് ജോസഫ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, പൊലീസ് സ്റ്റേഷന്‍, കോട്ട, സ്റ്റേഡിയം, സ്വകാര്യ ബാങ്കുകള്‍ മെഡിക്കല്‍ ലാബുകള്‍ എന്നിവിടങ്ങളിലേക്ക് ആളുകള്‍ നിത്യവും പോകുന്ന ഗുണ്ടര്‍ട്ട് റോഡില്‍ കാല്‍നട ഏറെ ദുഷ്കരമാണ്. റോഡ് മുമ്ബുള്ളതിനേക്കാള്‍ ഉയര്‍ത്തിയതോടെയാണ് കാല്‍നട അസാധ്യമായത്. റോഡിന്റെ പ്രതലം നേരെയാക്കാത്തതിനാല്‍ വാഹനങ്ങള്‍ പോകുമ്ബോള്‍ കാല്‍നടക്കാര്‍ സ്ഥാപനങ്ങളുടെ വരാന്തയിലേക്ക് മാറിനില്‍ക്കേണ്ട അവസ്ഥയാണ്.

ജനറല്‍ ആശുപത്രി കവലയില്‍ ഗതാഗതം നിയന്ത്രിക്കാന്‍ പൊലീസുകാരില്ല. മന്ത്രിമാരുടെ വാഹനങ്ങള്‍ കടന്നുവരുന്ന സമയത്ത് മാത്രമെ ട്രാഫിക് പൊലീസുകാരെ കാണുകയുള്ളൂ. വിദ്യാലയങ്ങള്‍ അടുത്തയാഴ്ച തുറക്കുന്നതോടെ ഗുണ്ടര്‍ട്ട് റോഡിലെ തിരക്ക് വര്‍ധിക്കും. കണ്ണൂരില്‍ നിന്നുള്ള ലോറിയടക്കമുള്ള വലിയ വാഹനങ്ങള്‍ ദേശീയപാത വീനസ് കവലയില്‍ നിന്ന് ഗുഡ്സ് ഷെഡ്റോഡ് വഴി തിരിച്ചുവിട്ടാല്‍ ഗുണ്ടര്‍ട്ട് റോഡിലെ തിരക്ക് ഒഴിവാക്കാനാവും.

Gundert Road

Next TV

Related Stories
തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ അഞ്ച് പേരെ മരിച്ച നിലയിൽ കണ്ടെത്തി

Jul 2, 2022 09:37 AM

തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ അഞ്ച് പേരെ മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ അഞ്ച് പേരെ മരിച്ച നിലയിൽ...

Read More >>
ഇരിട്ടി പഴയപാലം സംരക്ഷിക്കാനുള്ള നടപടികൾ ആരംഭിച്ചു

Jul 2, 2022 09:32 AM

ഇരിട്ടി പഴയപാലം സംരക്ഷിക്കാനുള്ള നടപടികൾ ആരംഭിച്ചു

ഇരിട്ടി പഴയപാലം സംരക്ഷിക്കാനുള്ള നടപടികൾ...

Read More >>
മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചന:  പി സി ജോർജിനെ ഇന്ന് പ്രത്യേക പൊലീസ് സംഘം ചോദ്യം ചെയ്യും

Jul 2, 2022 07:03 AM

മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചന: പി സി ജോർജിനെ ഇന്ന് പ്രത്യേക പൊലീസ് സംഘം ചോദ്യം ചെയ്യും

മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചന കേസിൽ മുൻ എംഎൽഎ പി സി ജോർജിനെ ഇന്ന് പ്രത്യേക പൊലീസ് സംഘം ചോദ്യം...

Read More >>
കേരള തീരത്ത് ഞായറാഴ്ച രാത്രി വരെ ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യത:13 ജില്ലകളിൽ യെല്ലോ അലർട്ട്

Jul 2, 2022 06:19 AM

കേരള തീരത്ത് ഞായറാഴ്ച രാത്രി വരെ ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യത:13 ജില്ലകളിൽ യെല്ലോ അലർട്ട്

കടലാക്രമണത്തിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം...

Read More >>
കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ യൂറോളജി വിഭാഗം തിയറ്ററും ഐസിയുവും അടച്ചു

Jul 2, 2022 06:03 AM

കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ യൂറോളജി വിഭാഗം തിയറ്ററും ഐസിയുവും അടച്ചു

കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ യൂറോളജി വിഭാഗം തിയറ്ററും ഐസിയുവും...

Read More >>
കൂട്ടുകാരൻ സ്വർണം തട്ടിയെടുത്തെന്നാരോപിച്ച്  യുവാവിനെ തട്ടിക്കൊണ്ട് പോയി: നാലംഗ സംഘം പിടിയിൽ

Jul 2, 2022 05:56 AM

കൂട്ടുകാരൻ സ്വർണം തട്ടിയെടുത്തെന്നാരോപിച്ച്  യുവാവിനെ തട്ടിക്കൊണ്ട് പോയി: നാലംഗ സംഘം പിടിയിൽ

കൂട്ടുകാരൻ സ്വര്‍ണം തട്ടിയെടുത്തെന്നാരോപിച്ച് യുവാവിനെ തട്ടിക്കൊണ്ടുപോയ നാലം​ഗ സംഘത്തെ പടിഞ്ഞാറത്തറ പോലീസ് അറസ്റ്റ്...

Read More >>
Top Stories