തൃശ്ശൂർ നെന്മണിക്കര പ്രാഥമികാരോഗ്യകേന്ദ്രത്തിൽ 80 കുട്ടികൾക്ക് വാക്സിൻ മാറി നൽകി

തൃശ്ശൂർ നെന്മണിക്കര പ്രാഥമികാരോഗ്യകേന്ദ്രത്തിൽ  80 കുട്ടികൾക്ക് വാക്സിൻ മാറി നൽകി
May 28, 2022 11:33 PM | By News Desk

തൃശ്ശൂര്‍: തൃശൂര്‍ നെന്മണിക്കര കുടുംബാരോഗ്യ കേന്ദ്രത്തില്‍ വാക്സിന്‍ മാറി നല്‍കി.80 കുട്ടികള്‍ക്ക് ആണ് വാക്സിന്‍ മാറി നല്‍കിയത് .ശനിയാഴ്ച എത്തിയ 12നും 14 നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്കാണ് കോര്‍ബി വാക്സിന് പകരം കോ വാക്സിന്‍ നല്‍കിയത്.

സംഭവത്തില്‍ ആരോഗ്യ വകുപ്പ് അന്വേഷണം തുടങ്ങി.സി എം ഒ യ്ക്കാണ് അന്വേഷണ ചുമതല.7 വയസ്സിന് മുകളില്‍ ഉള്ളവര്‍ക്ക് കോവാക്സിന്‍ നല്‍കാന്‍ അനുമതി ഉണ്ടെന്നും, ഭയപ്പെടേണ്ട സാഹചര്യം ഇല്ലെന്നും സ്ഥലത്തെത്തിയ ജില്ലാ കളക്ടര്‍ ഹരിത വി.കുമാര്‍ അറിയിച്ചു.

കളക്ടറുടെ നേതൃത്വത്തില്‍ വാക്സിനെടുത്ത 78 രക്ഷിതാക്കളെയും വിളിച്ചു. കുട്ടികള്‍ക്ക് കോ വാക്സീന്‍ നല്‍കിയാലും ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകില്ലെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. കുടുംബാരോഗ്യ കേന്ദ്രത്തിലും ജില്ലാ, മെഡിക്കല്‍ കൊളെജ് ആശുപത്രികളിലും ശിശു രോഗവിദഗ്ധരുടെ സേവനം 24 മണിക്കൂറും ഉറപ്പാക്കിയതായും ജില്ലാ ഭരണകൂടം അറിയിച്ചു. വാക്സിന്‍മാറിയ സംഭവത്തില്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെ മൂന്നു ജീവനക്കാര്‍ക്കെതിരെ നടപടിയുണ്ടായേക്കുമെന്നാണ് സൂചന.

12 വയസ് മുതലുള്ള കുട്ടികള്‍ക്കുള്ള കൊവിഡ് വാക്സിനേഷന്‍ യജ്ഞത്തിന്‍റെ ഭാഗമായി സംസ്ഥാനത്ത് ഇന്നലെ വരെ 58,009 കുട്ടികള്‍ വാക്സീന്‍ സ്വീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചിരുന്നു. 15 മുതല്‍ 17 വരെ പ്രായമുള്ള 12,106 കുട്ടികളും 12 മുതല്‍ 14 വരെ പ്രായമുള്ള 45,903 കുട്ടികളും വാക്സിന്‍ സ്വീകരിച്ചു. 15 മുതല്‍ 17 വരെ പ്രായമുള്ള 5249 കുട്ടികള്‍ ആദ്യ ഡോസും 6857 കുട്ടികള്‍ രണ്ടാം ഡോസും സ്വീകരിച്ചു. 12 മുതല്‍ 14 വരെ പ്രായമുള്ള 35,887 കുട്ടികള്‍ ആദ്യ ഡോസും 10,016 കുട്ടികള്‍ രണ്ടാം ഡോസും സ്വീകരിച്ചു. വാക്സിനേഷന്‍ യജ്ഞം മേയ് 28 വരെ തുടരും.

15 മുതല്‍ 17 വരെ പ്രായമുള്ള 82 ശതമാനം കുട്ടികള്‍ക്ക് ആദ്യ ഡോസ് വാക്സിനും 54 ശതമാനം കുട്ടികള്‍ക്ക് രണ്ടാം ഡോസും നല്‍കിയിട്ടുണ്ട്. 12 മുതല്‍ 14 വരെ പ്രായമുള്ള 48 ശതമാനം കുട്ടികള്‍ക്ക് ആദ്യ ഡോസ് വാക്സിനും 13 ശതമാനം കുട്ടികള്‍ക്ക് രണ്ടാം ഡോസും നല്‍കി.

80 children were vaccinated at Nenmanikara Primary Health Center, Thrissur

Next TV

Related Stories
തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ അഞ്ച് പേരെ മരിച്ച നിലയിൽ കണ്ടെത്തി

Jul 2, 2022 09:37 AM

തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ അഞ്ച് പേരെ മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ അഞ്ച് പേരെ മരിച്ച നിലയിൽ...

Read More >>
ഇരിട്ടി പഴയപാലം സംരക്ഷിക്കാനുള്ള നടപടികൾ ആരംഭിച്ചു

Jul 2, 2022 09:32 AM

ഇരിട്ടി പഴയപാലം സംരക്ഷിക്കാനുള്ള നടപടികൾ ആരംഭിച്ചു

ഇരിട്ടി പഴയപാലം സംരക്ഷിക്കാനുള്ള നടപടികൾ...

Read More >>
മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചന:  പി സി ജോർജിനെ ഇന്ന് പ്രത്യേക പൊലീസ് സംഘം ചോദ്യം ചെയ്യും

Jul 2, 2022 07:03 AM

മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചന: പി സി ജോർജിനെ ഇന്ന് പ്രത്യേക പൊലീസ് സംഘം ചോദ്യം ചെയ്യും

മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചന കേസിൽ മുൻ എംഎൽഎ പി സി ജോർജിനെ ഇന്ന് പ്രത്യേക പൊലീസ് സംഘം ചോദ്യം...

Read More >>
കേരള തീരത്ത് ഞായറാഴ്ച രാത്രി വരെ ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യത:13 ജില്ലകളിൽ യെല്ലോ അലർട്ട്

Jul 2, 2022 06:19 AM

കേരള തീരത്ത് ഞായറാഴ്ച രാത്രി വരെ ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യത:13 ജില്ലകളിൽ യെല്ലോ അലർട്ട്

കടലാക്രമണത്തിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം...

Read More >>
കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ യൂറോളജി വിഭാഗം തിയറ്ററും ഐസിയുവും അടച്ചു

Jul 2, 2022 06:03 AM

കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ യൂറോളജി വിഭാഗം തിയറ്ററും ഐസിയുവും അടച്ചു

കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ യൂറോളജി വിഭാഗം തിയറ്ററും ഐസിയുവും...

Read More >>
കൂട്ടുകാരൻ സ്വർണം തട്ടിയെടുത്തെന്നാരോപിച്ച്  യുവാവിനെ തട്ടിക്കൊണ്ട് പോയി: നാലംഗ സംഘം പിടിയിൽ

Jul 2, 2022 05:56 AM

കൂട്ടുകാരൻ സ്വർണം തട്ടിയെടുത്തെന്നാരോപിച്ച്  യുവാവിനെ തട്ടിക്കൊണ്ട് പോയി: നാലംഗ സംഘം പിടിയിൽ

കൂട്ടുകാരൻ സ്വര്‍ണം തട്ടിയെടുത്തെന്നാരോപിച്ച് യുവാവിനെ തട്ടിക്കൊണ്ടുപോയ നാലം​ഗ സംഘത്തെ പടിഞ്ഞാറത്തറ പോലീസ് അറസ്റ്റ്...

Read More >>
Top Stories