കുറ്റിയാട്ടൂർ : കൊട്ടിയൂർ നെയ്യമൃത് അടിയന്തര സ്ഥാനികൻ കുറ്റിയാട്ടൂർ 'തമ്മേങ്ങാടൻ മൂത്ത നമ്പ്യാർ' വെടിയേരി ചന്ദ്രോത്ത് രാമചന്ദ്രൻ നമ്പ്യാർ (85) അന്തരിച്ചു.
43 വർഷമായി തുടർച്ചയായി കൊട്ടിയൂരിൽ നെയ്യമൃത് സമർപ്പിച്ച രാമചന്ദ്രൻ നമ്പ്യാർ 12 വർഷമായി കൊട്ടിയൂരിൽ 'തമ്മേങ്ങാടൻ മൂത്ത നമ്പ്യാർ' സ്ഥാനീകനായിരുന്നു. ഉരുവച്ചാലിൽ വച്ചുണ്ടായ റോഡ് അപകടത്തെ തുടർന്ന് ചികിത്സയിലിരിക്കയാണ് മരണം സംഭവിച്ചത്.
പരേതരായ കല്ലോറത്ത് കൃഷ്ണൻ നമ്പ്യാരുടെയും വെടിയേരി ചന്ദ്രോത്ത് ശ്രീദേവി അമ്മയുടെയും മകനാണ്. ഭാര്യ: പരേതയായ കെ ടി രാധ.മക്കൾ :രേഖ ,പ്രവീൺ, ദീപ.മരുമക്കൾ: ഗാംഗേയൻ (ന്യൂഡൽഹി) ഷൈനി (സൗദി അറേബ്യ), ഒ ജി പ്രദീപൻ (കണ്ണൂർ). സഹോദരങ്ങൾ:അംബുജാക്ഷി, രഘുനാഥൻ, പത്മാവതി, കോമളം, പരേതയായ ശാന്തകുമാരി. ഭൗതികശരീരം ചൊവ്വാഴ്ച വൈകുന്നേരം നാലുമണിക്ക് ശിവപുരത്തെ വസതിയിൽ എത്തിക്കും. ബുധനാഴ്ച ശവസംസ്കാരം നടക്കും.
Kottiyoor Neyyamruth Inheritance 'Thammengadan Mootha Nambiar' VC Ramachandran Nambiar passes away