കർഷക ദിന പരിപാടികൾ ബഹിഷ്കരിക്കാൻ കോൺഗ്രസ് നടത്തുന്ന പ്രചരണം അവസ്തവമെന്ന് കേളകം പഞ്ചായത്ത് ഭരണസമിതി

കർഷക ദിന പരിപാടികൾ ബഹിഷ്കരിക്കാൻ കോൺഗ്രസ് നടത്തുന്ന പ്രചരണം അവസ്തവമെന്ന് കേളകം പഞ്ചായത്ത് ഭരണസമിതി
Aug 14, 2022 03:10 PM | By sukanya

കേളകം: ചിങ്ങം ഒന്ന് കർഷക ദിനത്തോടനുബന്ധിച്ച് കേളകം കൃഷിഭവൻ്റെയും, പഞ്ചായത്തിനെയും നേതൃത്വത്തിൽ നടക്കുന്ന കർഷക ദിന പരിപാടികൾ ബഹിഷ്കരിക്കാൻ കോൺഗ്രസ് നടത്തുന്ന പ്രചരണം ശരിയല്ലെന്നും, നിരത്തുന്ന കാരണങ്ങൾ അവസ്തവമാണെന്നും കേളകം പഞ്ചായത്ത് പ്രസിഡണ്ട് സി.ടി.അനീഷ്, വൈസ് പ്രസിഡണ്ട് തങ്കമ്മ മേലെക്കുറ്റ്, സ്ഥിരം സമിതി അദ്യക്ഷമായ ടോമി പുളിക്കക്കണ്ടം, സജീവൻ പാലുമ്മി, പ്രീത ഗംഗാധരൻ എന്നിവർ പത്ര സമ്മേളനത്തിൽ അറിയിച്ചു.

കേളകത്തെ കർഷക ദിനാചരണ പരിപാടിയോട് കേളകം മണ്ഡലം കോൺഗ്രസ് കമ്മിറ്റി നേതാക്കൾ നിസ്സഹകരണം പ്രഖ്യാപിച്ചിരുന്നു. കർഷക ദിനാചരണ പരിപാടിയിലോ, മികച്ച കർഷകരെ തിരഞ്ഞെടുക്കുന്ന തിലോ രാഷ്ട്രീയ ഇടപെടൽ ഉണ്ടായിട്ടില്ല. മികച്ച കർഷകരെ കണ്ടെത്തിയത് അതത് വാർഡ് കർഷക സഭകളും, പ്രോഗ്രാം നിശ്ചയിച്ചത് സർവ്വരും ഉൾപ്പെട്ട സംഘാടക സമിതിയാണ്.സ്ഥലം എംഎൽഎയെയും, ജില്ലാ പഞ്ചായത്ത് മെമ്പറെയും പരിപാടിക്ക് വിളിച്ചിട്ടില്ലെന്ന ആരോപണം ശരിയല്ല. മുൻകാലങ്ങളിൽ നടത്തിയ പ്രധാന പരിപാടികളിലെല്ലാം മേൽപറഞ്ഞ ഇരുവരും മുഖ്യപങ്കാളികളായിരുന്നു.

അടിസ്ഥാന രഹിതമായ കാരണങ്ങൾ കണ്ടെത്തി നാട്ടിലെ കർഷകർക്ക് പ്രചോദനമാകേണ്ട കർഷക ദിനാചരണ ചടങ്ങിൽ വിവാദങ്ങൾ വെടിഞ്ഞ് എല്ലാവരും പങ്കെടുക്കണമെന്നും, വിജയിപ്പിക്കണമെന്നും, പഞ്ചായത്ത് ഭരണസമിതി അറിയിച്ചു.

Kelakam

Next TV

Related Stories
മലപ്പുറത്തെ നിപ; മുഖ്യമന്ത്രിയുടെ ജില്ലാതല പരിപാടി മാറ്റി

May 9, 2025 02:20 PM

മലപ്പുറത്തെ നിപ; മുഖ്യമന്ത്രിയുടെ ജില്ലാതല പരിപാടി മാറ്റി

മലപ്പുറത്തെ നിപ; മുഖ്യമന്ത്രിയുടെ ജില്ലാതല പരിപാടി...

Read More >>
മലപ്പുറത്തെ നിപ; സമ്പർക്ക പട്ടികയിൽ ഉള്ളത് 49 പേർ, ഉറവിടം കണ്ടെത്താൻ സംയുക്ത പരിശോധന; ആരോഗ്യമന്ത്രി വീണാ ജോർജ്

May 9, 2025 02:05 PM

മലപ്പുറത്തെ നിപ; സമ്പർക്ക പട്ടികയിൽ ഉള്ളത് 49 പേർ, ഉറവിടം കണ്ടെത്താൻ സംയുക്ത പരിശോധന; ആരോഗ്യമന്ത്രി വീണാ ജോർജ്

മലപ്പുറത്തെ നിപ; സമ്പർക്ക പട്ടികയിൽ ഉള്ളത് 49 പേർ, ഉറവിടം കണ്ടെത്താൻ സംയുക്ത പരിശോധന; ആരോഗ്യമന്ത്രി വീണാ...

Read More >>
IPL 2025 മത്സരങ്ങള്‍ അനിശ്ചിത കാലത്തേക്ക് നിര്‍ത്തിവച്ചു; സുരക്ഷ മുഖ്യമെന്ന് ബിസിസിഐ

May 9, 2025 01:52 PM

IPL 2025 മത്സരങ്ങള്‍ അനിശ്ചിത കാലത്തേക്ക് നിര്‍ത്തിവച്ചു; സുരക്ഷ മുഖ്യമെന്ന് ബിസിസിഐ

IPL 2025 മത്സരങ്ങള്‍ അനിശ്ചിത കാലത്തേക്ക് നിര്‍ത്തിവച്ചു; സുരക്ഷ മുഖ്യമെന്ന്...

Read More >>
രാജ്യം അതീവ ഗുരുതര സാഹചര്യത്തെ നേരിടുന്നതായി കേരള മുഖ്യമന്ത്രി പിണറായി വിജയൻ

May 9, 2025 01:19 PM

രാജ്യം അതീവ ഗുരുതര സാഹചര്യത്തെ നേരിടുന്നതായി കേരള മുഖ്യമന്ത്രി പിണറായി വിജയൻ

രാജ്യം അതീവ ഗുരുതര സാഹചര്യത്തെ നേരിടുന്നതായി കേരള മുഖ്യമന്ത്രി പിണറായി...

Read More >>
തളിപ്പറമ്പിൽ   വീണ്ടും എം.ഡി.എം.എ പിടിച്ചെടുത്തു: രണ്ടുപേർ അറസ്റ്റിൽ.

May 9, 2025 12:56 PM

തളിപ്പറമ്പിൽ വീണ്ടും എം.ഡി.എം.എ പിടിച്ചെടുത്തു: രണ്ടുപേർ അറസ്റ്റിൽ.

തളിപ്പറമ്പിൽ വീണ്ടും എം.ഡി.എം.എ പിടിച്ചെടുത്തു: രണ്ടുപേർ...

Read More >>
കെഎസ്ആര്‍ടിസി ഗവി യാത്ര 15 ന്

May 9, 2025 11:35 AM

കെഎസ്ആര്‍ടിസി ഗവി യാത്ര 15 ന്

കെഎസ്ആര്‍ടിസി ഗവി യാത്ര 15...

Read More >>
Top Stories

News Roundup

Entertainment News