റോഡില്‍ കുറ്റിക്കാടുകള്‍ക്കിടയില്‍ ദുരൂഹ സാഹചര്യത്തില്‍ പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ യുവാവ് മരിച്ചു : ദുരൂഹത

റോഡില്‍ കുറ്റിക്കാടുകള്‍ക്കിടയില്‍ ദുരൂഹ സാഹചര്യത്തില്‍ പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ യുവാവ് മരിച്ചു : ദുരൂഹത
Nov 28, 2022 10:02 AM | By sukanya

നാദാപുരം: റോഡില്‍ ദുരൂഹ സാഹചര്യത്തില്‍ പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ യുവാവ് മരിച്ചു. കാസര്‍ഗോഡ് ചെറുവത്തൂര്‍ സ്വദേശി വാഴക്കോടന്‍ വീട്ടില്‍ വലിയ പൊയില്‍ ശ്രീജിത്ത് (38) ആണ് മരിച്ചത്.

നരിക്കാട്ടേരി കാരയില്‍ കനാല്‍ പരിസരത്ത് വെള്ളിയാഴ്ച രാത്രി 8.30നാണ് കാരയില്‍ കനാല്‍ റോഡില്‍ യുവാവിനെ കുറ്റിക്കാടുകള്‍ക്കിടയിലായി പരിക്കേറ്റ നിലയില്‍ നാട്ടുകാര്‍ കണ്ടത്. സമീപത്ത് ഇയാള്‍ സഞ്ചരിച്ചിരുന്ന കാര്‍ ടയര്‍ പഞ്ചറായി വൈദ്യുതിത്തൂണില്‍ ഇടിച്ച നിലയിലും കണ്ടെത്തി. നാട്ടുകാര്‍ വിവരം പൊലീസില്‍ അറിയിക്കുകയും യുവാവിനെ നാദാപുരം ഗവ. ആശുപത്രിയിലും പിന്നീട് വടകര ജില്ല ആശുപത്രിയിലും എത്തിക്കുകയും ചെയ്തെങ്കിലും ശനിയാഴ്ച പുലര്‍ച്ചെ മരിക്കുകയായിരുന്നു. യുവാവിന് ദേഹമാസകലം പരിക്കേറ്റിരുന്നു. കാസര്‍ഗോഡ് സ്വദേശിയായ യുവാവ് വിജനമായ സ്ഥലത്ത് എത്തിയതിലും പരിക്കേറ്റതിലും നാട്ടുകാര്‍ ദുരൂഹത ആരോപിച്ചു.

നാദാപുരം സി.ഐ ഇ.വി. ഫായിസ് അലി, എസ്.ഐമാരായ വിനീത് വിജയന്‍, എസ്. ശ്രീജിത്ത് തുടങ്ങിയവര്‍ സ്ഥലത്ത് പരിശോധനനടത്തി. മൃതദേഹത്തില്‍ തലക്ക് പിറകിലും ഇടത് നെറ്റിയിലും മുറിവ്, ഇടത് കൈക്ക് പൊട്ടല്‍, ദേഹമാസകലം പാടുകള്‍ എന്നിവയുള്ളതായി ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിലുണ്ട്. വടകര ജില്ല ആശുപത്രിയില്‍ ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. മരണത്തില്‍ ദുരൂഹത ആരോപിച്ച്‌ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി. പിതാവ്: കരുണാകരന്‍. മാതാവ്: തമ്പായി. ഭാര്യ: സുബിന (ചോമ്ബാല). മകന്‍: കിഷന്‍ ജിത്ത്.

Died

Next TV

Related Stories
കത്തോലിക്ക സഭയുടെ ഉത്തര മലബാർ മേഖലയിൽ പുതിയ ചരിത്രം കുറിച്ച് വിശ്വാസിയുടെ മൃതദേഹം ചിതയിൽ ദഹിപ്പിച്ചു.

Feb 6, 2023 10:46 PM

കത്തോലിക്ക സഭയുടെ ഉത്തര മലബാർ മേഖലയിൽ പുതിയ ചരിത്രം കുറിച്ച് വിശ്വാസിയുടെ മൃതദേഹം ചിതയിൽ ദഹിപ്പിച്ചു.

കത്തോലിക്ക സഭയുടെ ഉത്തര മലബാർ മേഖലയിൽ പുതിയ ചരിത്രം കുറിച്ച് വിശ്വാസിയുടെ മൃതദേഹം ചിതയിൽ...

Read More >>
പുതിയ ഹജ്ജ് നയം കേ​ന്ദ്ര സർക്കാർ പ്രഖ്യാപിച്ചു.

Feb 6, 2023 09:45 PM

പുതിയ ഹജ്ജ് നയം കേ​ന്ദ്ര സർക്കാർ പ്രഖ്യാപിച്ചു.

പുതിയ ഹജ്ജ് നയം കേ​ന്ദ്ര സർക്കാർ...

Read More >>
ബജറ്റിനെതിരെ കണ്ണൂർ മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി നികുതി വിചാരണ സദസ്സ് സംഘടിപ്പിച്ചു.

Feb 6, 2023 09:16 PM

ബജറ്റിനെതിരെ കണ്ണൂർ മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി നികുതി വിചാരണ സദസ്സ് സംഘടിപ്പിച്ചു.

ബജറ്റിനെതിരെ കണ്ണൂർ മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി നികുതി വിചാരണ സദസ്സ് സംഘടിപ്പിച്ചു....

Read More >>
കോൺഗ്രസ് പ്രവർത്തകർ എൽ ഐ സി ഓഫീസിലേക്ക് മാർച്ച് നടത്തി .

Feb 6, 2023 08:55 PM

കോൺഗ്രസ് പ്രവർത്തകർ എൽ ഐ സി ഓഫീസിലേക്ക് മാർച്ച് നടത്തി .

പ്രധാനമന്ത്രിയും,മന്ത്രിമാരും അദാനിക്ക് ദാസ്യ പണി ചെയ്യുന്നു:സോണി...

Read More >>
മട്ടന്നൂരില്‍ മുസ്ലിം യൂത്ത് ലീഗ് പ്രതിഷേധം സായാഹ്നം സംഘടിപ്പിച്ചു.

Feb 6, 2023 08:30 PM

മട്ടന്നൂരില്‍ മുസ്ലിം യൂത്ത് ലീഗ് പ്രതിഷേധം സായാഹ്നം സംഘടിപ്പിച്ചു.

മട്ടന്നൂരില്‍ മുസ്ലിം യൂത്ത് ലീഗ് പ്രതിഷേധം സായാഹ്നം...

Read More >>
4, 7 ക്ലാസിലെ കുട്ടികൾക്കായി പഠന പരിപോഷണ പരിപാടിയായ ഈ എൽ എ യുടെ ഉദ്ഘാടനം.

Feb 6, 2023 08:28 PM

4, 7 ക്ലാസിലെ കുട്ടികൾക്കായി പഠന പരിപോഷണ പരിപാടിയായ ഈ എൽ എ യുടെ ഉദ്ഘാടനം.

4, 7 ക്ലാസിലെ കുട്ടികൾക്കായി പഠന പരിപോഷണ പരിപാടിയായ ഈ എൽ എ യുടെ ഉദ്ഘാടനം....

Read More >>
Top Stories