ആറളം ഗവ.എച്ച്എസ്എസിൽ സ്മൈൽ പദ്ധതിക്ക് തുടക്കമായി

ആറളം ഗവ.എച്ച്എസ്എസിൽ സ്മൈൽ പദ്ധതിക്ക് തുടക്കമായി
Jan 16, 2023 07:56 AM | By Daniya

ഇരിട്ടി: എസ് എസ് എൽ സി, പ്ലസ് വൺ, പ്ലസ് ടു വിദ്യാർഥികൾക്ക് ആത്മവിശ്വാത്തോടെ പരീക്ഷയെ നേരിടാനും ഉന്നത വിജയം കൈവരിക്കാനുമുള്ള പഠന പിന്തുണാസഹായിയായ സ്മൈൽ പദ്ധതി ആറളം ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. വേലായുധന്‍ ഉദ്ഘാടനം ചെയ്തു.

ജില്ലാ പഞ്ചായത്ത്, പൊതുവിദ്യാഭ്യാസ വകുപ്പ്, ഡയറ്റ് കണ്ണൂർ എന്നിവ സംയുക്തമായാണ് സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ‘സ്‌മൈൽ 2023’ പഠന സഹായി തയ്യാറാക്കിയത്. ആത്മധൈര്യത്തോടെ പരീക്ഷ നേരിടുകയും ഗുണനിലവാരമുള്ള പരീക്ഷാഫലം ഉറപ്പുവരുത്തുകയുമാണ് ദ്ധതിയുടെ പ്രധാന ലക്ഷ്യം.

വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും പ്രത്യേകം മോട്ടിവേഷൻ ക്ലാസ്, കൗൺസിലിങ് സെഷനുകൾ, മോഡല്‍ ക്ലാസ്, മോഡല്‍ പരീക്ഷ, മോണിറ്ററിങ്, പാരലല്‍ ക്ലാസ്, ചെയിന്‍ വാല്വേഷൻ, മൾട്ടിപ്പിൾ ഗ്രേഡിങ് തുടങ്ങിയവ പദ്ധതിയുടെ ഭാഗമായി വിവിധ സമയങ്ങളില്‍ നടക്കും. ചടങ്ങിൽഗ്രാമപഞ്ചായത്തംഅംഗം ഷീബ രവി അധ്യക്ഷയായി. മുന്നേറ്റം കൺവീനർ വി.വി. വിജയന്‍ പദ്ധതി വിശദീകരിച്ചു.

പഞ്ചായത്തംഗങ്ങളായ ഷൈൻ ബാബു, അബ്ദൂൾ നാസർ ചാത്തോത്ത്, പി ടി എ പ്രസിഡൻറ് കെ. പ്രേമദാസൻ, വൈസ് പ്രസിഡന്റ് എൻ.കെ. ഷറഫുദ്ദീൻ, അബ്ദുറഹിമാൻ ചാല, പ്രിൻസിപ്പാൾ സുരേന്ദ്രൻ , എച്ച് എം ഇൻ ചാർജ് ലിൻറു കുര്യൻ, സ്റ്റാഫ് സെക്രട്ടറി സക്കരിയ വിളക്കോട് എന്നിവർസംസാരിച്ചു.

Smile project started in Aralam Govt. HSS

Next TV

Related Stories
പരിസ്ഥിതി മാസാചരണത്തെ വരവേൽക്കാൻ ഒരുങ്ങി ഒയിസ്ക .

May 13, 2025 01:00 PM

പരിസ്ഥിതി മാസാചരണത്തെ വരവേൽക്കാൻ ഒരുങ്ങി ഒയിസ്ക .

പരിസ്ഥിതി മാസാചരണത്തെ വരവേൽക്കാൻ ഒരുങ്ങി ഒയിസ്ക...

Read More >>
ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഉണ്ടായ ഏറ്റുമുട്ടലിൽ 3 ലഷ്കർ-ഇ-തൊയ്ബ ഭീകരർ കൊല്ലപ്പെട്ടു

May 13, 2025 12:38 PM

ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഉണ്ടായ ഏറ്റുമുട്ടലിൽ 3 ലഷ്കർ-ഇ-തൊയ്ബ ഭീകരർ കൊല്ലപ്പെട്ടു

ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഉണ്ടായ ഏറ്റുമുട്ടലിൽ 3 ലഷ്കർ-ഇ-തൊയ്ബ ഭീകരർ...

Read More >>
പാനൂരില്‍ സ്റ്റീൽ ബോംബ് കണ്ടെത്തി

May 13, 2025 12:26 PM

പാനൂരില്‍ സ്റ്റീൽ ബോംബ് കണ്ടെത്തി

പാനൂരില്‍ സ്റ്റീൽ ബോംബ്...

Read More >>
സിബിഎസ്ഇ പ്ലസ് ടു പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

May 13, 2025 12:05 PM

സിബിഎസ്ഇ പ്ലസ് ടു പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

സിബിഎസ്ഇ പ്ലസ് ടു പരീക്ഷാഫലം...

Read More >>
കരിപ്പൂർ വിമാനത്താവളത്തിൽ വൻ കഞ്ചാവ് വേട്ട

May 13, 2025 11:51 AM

കരിപ്പൂർ വിമാനത്താവളത്തിൽ വൻ കഞ്ചാവ് വേട്ട

കരിപ്പൂർ വിമാനത്താവളത്തിൽ വൻ കഞ്ചാവ്...

Read More >>
ഇരുപത്തിയെട്ടാമതു  ഭവനത്തിനും തറക്കല്ലിട്ട് പേരാവൂർ 'ട്വന്റി പ്ലസ് ചാരിറ്റബിൾ ട്രസ്റ്റ്'

May 13, 2025 10:54 AM

ഇരുപത്തിയെട്ടാമതു ഭവനത്തിനും തറക്കല്ലിട്ട് പേരാവൂർ 'ട്വന്റി പ്ലസ് ചാരിറ്റബിൾ ട്രസ്റ്റ്'

ഇരുപത്തിയെട്ടാമതു ഭവനത്തിനും തറക്കല്ലിട്ട് പേരാവൂർ 'ട്വന്റി പ്ലസ് ചാരിറ്റബിൾ...

Read More >>
Top Stories