---
title: "ഇരിട്ടി സാക് അക്കാദമിയിൽ സാക് ഫെസ്റ്റിന് തുടക്കമായി."
english_title: "sac Fest has started at Iriti SAC Academy."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/90920/sac-fest-has-started-at-iriti-sacacademy"
published_at: "2023-01-17T21:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c6c5ead5b98_sac_academy.jpg"
keywords: []
---

# ഇരിട്ടി സാക് അക്കാദമിയിൽ സാക് ഫെസ്റ്റിന് തുടക്കമായി.

> **Lead Summary:** **ഇരിട്ടി :** ആറ് ദിവസങ്ങളിലായി നടക്കുന്ന ഫെസ്റ്റിൽ വിദ്യാർത്ഥികളുടെ കലാ കായിക മൽസങ്ങൾ നടക്കും. മാടത്തിയിലെ ഹൈബറി ടറഫിൽ വെച്ച് സാക് മാനേജിങ് ഡയറക്ടർ കെ.ടി അബ്ദുള്ള ബോൾ കിക്കോഫ് ചെയ്തു കൊണ്ട് ഉദ്ഘാടനം ചെയ്തു.

## Article Content

**ഇരിട്ടി :** ആറ് ദിവസങ്ങളിലായി നടക്കുന്ന ഫെസ്റ്റിൽ വിദ്യാർത്ഥികളുടെ കലാ കായിക മൽസങ്ങൾ നടക്കും. മാടത്തിയിലെ ഹൈബറി ടറഫിൽ വെച്ച് സാക് മാനേജിങ് ഡയറക്ടർ കെ.ടി അബ്ദുള്ള ബോൾ കിക്കോഫ് ചെയ്തു കൊണ്ട് ഉദ്ഘാടനം ചെയ്തു.

വിവിധ ടീമുകളായാണ് മത്സരങ്ങൾ നടക്കുന്നത്. മാനേജിംഗ് ഡയറക്ടർ കെ ടി അബ്ദുള്ള അഡ്മിനിസ്ട്രേറ്റർ നിഷാ പ്രജിത്ത് വാരിയേഴ്സ് ടീമിൽ നിന്നും അധ്യാപകനായ ഷെറിൻ തോമസ്,സ്റ്റുഡൻറ് ലീഡർ ആയ അശ്വിനി ശശിയും, ടീം തണ്ടർ ബേഡിൽ നിന്ന് അധ്യാപകനായ ശിവേഷ് ശശി വിദ്യാർത്ഥിയായ സീനത്ത് എൻ, സ്കോർപിയോൺ ടീമിൽ നിന്നും അധ്യാപകനായ ഹാരിസ് എൻ വിദ്യാർത്ഥിയായ അശ്വതി പി എന്നിവർ ടീമുകൾക്ക് വിജയാശംസകൾ നേർന്നു.

അധ്യാപകരായ ശ്രീജ ഉദയകുമാർ, ലീന സുമേഷ്, രജിത ജയൻ , കാവ്യ രാജേഷ്, അനിറ്റ ജോൺ, ക്രിസ്റ്റീന ടിനു, ഹസ്ന എൻ, ഡിൽന പി ഡി എന്നിവർ നേതൃത്വം നൽകി. റഫറി ജോബിൻ ജേക്കബ് കളികൾ നിയന്ത്രിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/90920/sac-fest-has-started-at-iriti-sacacademy)