നയപ്രഖ്യാപനം നടത്തി വിദ്യാർത്ഥികൾ, ശ്രദ്ധേയമായി മോഡൽ പാർലമെന്റ്

നയപ്രഖ്യാപനം നടത്തി വിദ്യാർത്ഥികൾ, ശ്രദ്ധേയമായി മോഡൽ പാർലമെന്റ്
Jan 19, 2023 01:16 AM | By Daniya

ഇരിട്ടി: മഹാത്മാ ഗാന്ധി കോളേജിൽ സംസ്ഥാനതല മോഡൽ പാർലമെന്റ് മത്സരം നടത്തി. ഫോറം ഫോർ ഡമോക്രസി ആന്റ് സോഷ്യൽ ജസ്റ്റിസ് എംജി കോളേജ് എൻഎസ്എസ് യൂണിറ്റുമായി ചേർന്നാണ് മത്സരം സംഘടിപ്പിച്ചത്. എംഎൽഎ അഡ്വ. സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റിന്റെ നയപ്രഖ്യാപനത്തോടെയാണ് മോഡൽ പാർലമെന്റിന് തുടക്കമായത്. പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞക്കു ശേഷം പി.ടി. തോമസിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി. ചോദ്യോത്തര വേളയിൽ അംഗങ്ങളുടെ ചോദ്യങ്ങൾക്ക് മന്ത്രിമാർ മറുപടി നൽകി.

അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു. പ്രതിപക്ഷ പ്രതിഷേധത്തിനിടയിലും രണ്ട് നിയമങ്ങൾ പാസാക്കി സഭ പിരിഞ്ഞു. അൻപതു വിദ്യാർത്ഥികൾ മത്സരത്തിൽ പങ്കെടുത്തു. മികച്ച രീതിയിലാണ് വിദ്യാർത്ഥികൾ മോഡൽ പാർലമെന്റ് അവതരിപ്പിച്ചതെന്ന് വിധികർത്താക്കൾ അഭിപ്രായപ്പെട്ടു. കോളജ് പ്രിൻസിപ്പൽ ഡോ. ഷിജോ എം ജോസഫ് അധ്യക്ഷനായി. മാനേജർ സി.വി. ജോസഫ്, അസിസ്റ്റന്റ് പ്രൊഫസർമാരായ സെബിൻ ജോർജ്, ഇ. രജീഷ്, യൂണിയൻ ചെയർമാൻ ശ്രാവൺ കൃഷ്ണ തുടങ്ങിയവർ സംസാരിച്ചു

Students make policy announcements, notably model parliament

Next TV

Related Stories
പരിസ്ഥിതി മാസാചരണത്തെ വരവേൽക്കാൻ ഒരുങ്ങി ഒയിസ്ക .

May 13, 2025 01:00 PM

പരിസ്ഥിതി മാസാചരണത്തെ വരവേൽക്കാൻ ഒരുങ്ങി ഒയിസ്ക .

പരിസ്ഥിതി മാസാചരണത്തെ വരവേൽക്കാൻ ഒരുങ്ങി ഒയിസ്ക...

Read More >>
ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഉണ്ടായ ഏറ്റുമുട്ടലിൽ 3 ലഷ്കർ-ഇ-തൊയ്ബ ഭീകരർ കൊല്ലപ്പെട്ടു

May 13, 2025 12:38 PM

ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഉണ്ടായ ഏറ്റുമുട്ടലിൽ 3 ലഷ്കർ-ഇ-തൊയ്ബ ഭീകരർ കൊല്ലപ്പെട്ടു

ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഉണ്ടായ ഏറ്റുമുട്ടലിൽ 3 ലഷ്കർ-ഇ-തൊയ്ബ ഭീകരർ...

Read More >>
പാനൂരില്‍ സ്റ്റീൽ ബോംബ് കണ്ടെത്തി

May 13, 2025 12:26 PM

പാനൂരില്‍ സ്റ്റീൽ ബോംബ് കണ്ടെത്തി

പാനൂരില്‍ സ്റ്റീൽ ബോംബ്...

Read More >>
സിബിഎസ്ഇ പ്ലസ് ടു പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

May 13, 2025 12:05 PM

സിബിഎസ്ഇ പ്ലസ് ടു പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

സിബിഎസ്ഇ പ്ലസ് ടു പരീക്ഷാഫലം...

Read More >>
കരിപ്പൂർ വിമാനത്താവളത്തിൽ വൻ കഞ്ചാവ് വേട്ട

May 13, 2025 11:51 AM

കരിപ്പൂർ വിമാനത്താവളത്തിൽ വൻ കഞ്ചാവ് വേട്ട

കരിപ്പൂർ വിമാനത്താവളത്തിൽ വൻ കഞ്ചാവ്...

Read More >>
ഇരുപത്തിയെട്ടാമതു  ഭവനത്തിനും തറക്കല്ലിട്ട് പേരാവൂർ 'ട്വന്റി പ്ലസ് ചാരിറ്റബിൾ ട്രസ്റ്റ്'

May 13, 2025 10:54 AM

ഇരുപത്തിയെട്ടാമതു ഭവനത്തിനും തറക്കല്ലിട്ട് പേരാവൂർ 'ട്വന്റി പ്ലസ് ചാരിറ്റബിൾ ട്രസ്റ്റ്'

ഇരുപത്തിയെട്ടാമതു ഭവനത്തിനും തറക്കല്ലിട്ട് പേരാവൂർ 'ട്വന്റി പ്ലസ് ചാരിറ്റബിൾ...

Read More >>
Top Stories