---
title: "റോഡിലൂടെയുള്ള യാത്രാ ദുരിതത്തിന് അയവുവരുത്താന്‍ ചൂലുമായി രംഗത്തിറങ്ങി നാട്ടുകാര്‍ "
english_title: "Finally, the locals came forward with brooms to alleviate the deplorable condition of the road"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/93293/finally-the-locals-came-forward-with-brooms-to-alleviate-the-deplorable-condition-of-the-road"
published_at: "2023-01-30T06:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d71c3a02205_WhatsApp_Image_2023-01-30_at_6.53.59_AM.jpeg"
keywords: []
---

# റോഡിലൂടെയുള്ള യാത്രാ ദുരിതത്തിന് അയവുവരുത്താന്‍ ചൂലുമായി രംഗത്തിറങ്ങി നാട്ടുകാര്‍ 

> **Lead Summary:** **മാനന്തവാടി: **ഒടുവില്‍ പെരുവക മുത്തപ്പന്‍ മഠപ്പുര നിവസികള്‍ക്ക് തങ്ങളുടെ റോഡിലൂടെയുള്ള യാത്രാ ദുരിതത്തിന് അയവുവരുത്താന്‍ ചൂലുമായി രംഗത്തിറങ്ങേണ്ടി വന്നു. റോഡിന്റെ ശോചനീയാവസ്ഥ കണ്ടിട്ടും കാണാത്തമട്ടില്‍ അധികൃതര്‍ കണ്ണടക്കുകയാണെന്ന് പ്രദേശവാസികള്‍ ആരോപിച്ചു.

## Article Content

**മാനന്തവാടി: **ഒടുവില്‍ പെരുവക മുത്തപ്പന്‍ മഠപ്പുര നിവസികള്‍ക്ക് തങ്ങളുടെ റോഡിലൂടെയുള്ള യാത്രാ ദുരിതത്തിന് അയവുവരുത്താന്‍ ചൂലുമായി രംഗത്തിറങ്ങേണ്ടി വന്നു. റോഡിന്റെ ശോചനീയാവസ്ഥ കണ്ടിട്ടും കാണാത്തമട്ടില്‍ അധികൃതര്‍ കണ്ണടക്കുകയാണെന്ന് പ്രദേശവാസികള്‍ ആരോപിച്ചു.

പെരുവക മുത്തപ്പന്‍ മടപ്പുര ഇല്ലത്തുവയല്‍ വഴി ആറാട്ടുതറയെ ബന്ധിക്കുന്ന റോഡാണിത്.ഈ റോഡ് പൂര്‍ണ്ണമായിട്ട് ടാറിംഗ് പ്രവൃത്തി നടത്തിയിട്ട് വര്‍ഷങ്ങളായി. വര്‍ഷങ്ങള്‍ക്ക് മുമ്പ് അറ്റകുറ്റപണികള്‍ നടത്തിയിരുന്നൂവെങ്കിലും ഇപ്പോള്‍ റോഡ് കുണ്ടും കുഴിയുമായി തകര്‍ന്നതോടെ അവശിഷ്ടങ്ങളായി മാറിയ മെറ്റലുകള്‍ റോഡില്‍ ചിതറികിടക്കുന്നതിനാല്‍ കാല്‍നട യാത്രപോലും ദുഷ്‌ക്കരമായി മാറിയിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/93293/finally-the-locals-came-forward-with-brooms-to-alleviate-the-deplorable-condition-of-the-road)