തിരുവനന്തപുരം: രാഷ്ട്രപതി ദ്രൗപദി മുര്‍മു ശബരിമല ദര്‍ശനത്തിനായി ഈ ആഴ്ച കേരളത്തില്‍ എത്തും. ഇന്ത്യാ-പാക് സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ രാഷ്ട്രപതിയുടെ ശബരിമല സന്ദര്‍ശനം ഒഴിവാക്കിയയായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.ഈ മാസം 18ന് കോട്ടയത്ത് എത്തി 19ന് ശബരിമല ദര്‍ശനം നടത്തുമെന്നായിരുന്നു ആദ്യ അറിയിപ്പ്. നിശ്ചയിച്ച തീയതികളില്‍ തന്നെ രാഷ്ട്രപതി എത്തുമെന്നാണ് സൂചന. പ്രോഗ്രാം വിവരങ്ങള്‍ രാഷ്ട്രപതിഭവന്‍ ഇന്ന് സംസ്ഥാന സര്‍ക്കാരിനു കൈമാറും. കുമരകത്താവും രാഷ്ട്രപതിക്കു താമസസൗകര്യം ഒരുക്കുക.
പാലാ സെന്റ് തോമസ് കോളജിലെ പരിപാടിയിലും പങ്കെടുക്കും. രാഷ്ട്രപതിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി കോട്ടയം, പത്തനംതിട്ട ജില്ലകളിലും ശബരിമലയിലും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു. എന്നാല്‍ സന്ദര്‍ശനം ഒഴിവാക്കിയെന്ന സൂചനയുടെ അടിസ്ഥാനത്തില്‍ ഒരുക്കങ്ങളും നിര്‍ത്തിവച്ചു. എന്നാല്‍ ഇപ്പോള്‍ വീണ്ടും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ശബരിമലയില്‍ റോഡുകളുടെ നവീകരണം ഉള്‍പ്പെടെയുളള പ്രവര്‍ത്തനങ്ങള്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍.
The President is coming for the Sabarimala pilgrimage this week.