ഇരിട്ടി: സീനിയർ സിറ്റിസൺസ് ഫോറം പടിക്കച്ചാൽ യൂണിറ്റിൻ്റെയും തില്ലങ്കേരി പഞ്ചായത്ത് ആയുർവേദ ആശുപത്രിയുടെയും നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പ് നടത്തി. പഞ്ചായത്ത് പ്രസിഡൻ്റ് പി. ശ്രീമതി ഉദ്ഘാടനം ചെയ്തു. പി.പി. മോഹൻദാസ് അധ്യക്ഷനായി. പഞ്ചായത്ത് അംശം എൻ. മനോജ്, ആനന്ദവല്ലി, വിലങ്ങേരി കൃഷ്ണൻ, എം.വി. മോഹൻ, ഇ.വി. പുരുഷോത്തമൻ എന്നിവർ സംസാരിച്ചു. ഡോ. കെ.ആർ. അപർണ്ണ, ഡോ. അമല തേരേസ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
Medical camp