ഇരിട്ടി: ഇരിട്ടിയിൽ നിന്നും ബാംഗ്ലൂരിലേക്ക് പോയ കുടുംബം സഞ്ചരിച്ച കാർ അപകടത്തിൽപെട്ട് ഒന്നരവസുകാരി മരണപെട്ടു. കൊളക്കാട് സ്വദേശി അതുല്‍-അലീന ദമ്പതികളുടെ ഒരു വയസ് പ്രായമുള്ള കുഞ്ഞാണ് അപകടത്തില്‍ മരിച്ചത്. ഗുരുതരമായി പരിക്കേറ്റ മൂത്ത കുട്ടിയും മറ്റ് കുടുംബാംഗങ്ങളും ബാംഗ്ലൂർ സെന്റ് ജോൺസ് ആശുപത്രിയിൽ ചികിത്സയിലാണ്. രാമനാഗരാ ചന്നപട്ടണയിൽ വച്ചാണ് കാർ അപകടത്തിൽ പെട്ടത്. ഡിവൈഡറിൽ ഇടിച്ച് കാർ മറിയുകയായിരുന്നു. മറിഞ്ഞ കാറിന് പിന്നിലായി ബസ് ഇടിച്ചത് അപകടത്തിന്റെ ആഘാതം കൂട്ടി. അപകടത്തിൽ കാർ പൂർണ്ണമായും തകർന്നിട്ടുണ്ട്
accident in bangalore