മാടത്തിൽ ടൗണിലെ റോഡ് അപകടങ്ങൾ സ്പീഡ് ബ്രേക്കർ സ്ഥാപിച്ചു

മാടത്തിൽ ടൗണിലെ റോഡ് അപകടങ്ങൾ സ്പീഡ് ബ്രേക്കർ സ്ഥാപിച്ചു
Jan 30, 2023 07:46 AM | By sukanya

ഇരിട്ടി: തലശ്ശേരി വളവുപാറ കെഎസ്ടിപി റോഡ് നവീകരിച്ചതോടെ നിരന്തരം അപകടങ്ങൾ പതിവായ മാടത്തിയിൽ വേഗത നിയന്ത്രം ലക്ഷ്യമിട്ട് സ്പീഡ് ബ്രേക്കർ സ്ഥാപിച്ചു. പായം പഞ്ചായത്തിന്റെയും ഇരിട്ടി പോലീസിന്റെയും നാട്ടുകാരുടെയും സഹായത്തോടെയാണ് സ്പീഡ് ബ്രേക്കർ സ്ഥാപിച്ചത്. ഒരാഴ്ച മുൻപ് മാടത്തിൽ ടൗണിൽ വച്ച് ടിപ്പർ ലോറി ഇടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചിരുന്നു. എടൂർ മേഖലയിൽ നിന്നും വിളമന റോഡിലൂടെയും വരുന്ന വാഹനങ്ങൾ ഇരിട്ടി - കുടക് അന്തർ സംസ്ഥാന പാതയിലേക്ക് എത്തിച്ചേരുന്ന കവലകൾ കൂടിച്ചേരുന്ന ഇടം കൂടിയാണ് മാടത്തിൽ. നിരന്തരം വലുതും ചെറുതുമായ അപകടങ്ങൾ ഈ മേഖലയിൽ ഉണ്ടാവുന്നുണ്ട്. മാടത്തിൽ ടൗണിൽ വാഹനങ്ങളുടെ വേഗത കുറക്കുവാനുള്ള സംവിധാനം ഒരുക്കണമെന്ന ആവശ്യം പലകോണിൽ നിന്നും ഉണ്ടായിരുന്നു. ഇതുകൂടാതെ മാടത്തിൽ മുതൽ കൂട്ടുപുഴ വരെയുള്ള റോഡിലും പല ഇടങ്ങളിലായി വാഹനാപകടങ്ങൾ പതിവാകുന്ന സാഹചര്യവും ഉണ്ട്. ഇത്കൂടി കണക്കിലെടുത്ത് പായം ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ റോഡ് അപകടങ്ങൾ കുറയ്ക്കുവാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ പായം പഞ്ചായത്ത് ഹാളിൽ സർവകക്ഷിയോഗം വിളിച്ചു ചേർത്തിട്ടുണ്ട്.

ജനപ്രതിനിധികളും പോലീസ്, പൊതുമരാമത്ത്, മോട്ടോർ വാഹന വകുപ്പ്, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരും വ്യാപാരികളും രാഷ്ട്രീയ സംഘടന നേതാക്കളും ഡ്രൈവേഴ്സ് യൂണിയൻ പ്രതിനിധികളും തൊഴിലാളി യൂണിയൻ പ്രതികളും യുവജന സംഘടന നേതാക്കളും പങ്കെടുപ്പിച്ചുകൊണ്ടാണ് യോഗം നടക്കുക. അഡ്വ. സണ്ണി ജോസഫ് എംഎൽഎ, പായം പഞ്ചായത്ത് പ്രസിഡണ്ട് പി. രജനി, ഇരിട്ടി എസ് ഐ നിബിൻ ജോയ്, വാർഡ് മെമ്പർ പി. സാജിദ് തുടങ്ങിയവർ നേതൃത്വത്തിലാണ് സ്പീഡ് ബ്രേക്കർ സ്ഥാപിച്ചത്.

Iritty

Next TV

Related Stories
പാരിസ് ഒളിമ്പിക്സിനുള്ള മലയാളി താരങ്ങൾക്ക് 5 ലക്ഷം വീതം

Jul 27, 2024 08:16 AM

പാരിസ് ഒളിമ്പിക്സിനുള്ള മലയാളി താരങ്ങൾക്ക് 5 ലക്ഷം വീതം

പാരിസ് ഒളിമ്പിക്സിനുള്ള മലയാളി താരങ്ങൾക്ക് 5 ലക്ഷം...

Read More >>
മലബാറിലെ പ്ലസ് വണ്‍ സീറ്റുകളുടെ പ്രതിസന്ധി: സര്‍ക്കാരിനോട് കണക്കുകള്‍ ഹാജരാക്കണമെന്ന് ഹൈക്കോടതി

Jul 27, 2024 08:13 AM

മലബാറിലെ പ്ലസ് വണ്‍ സീറ്റുകളുടെ പ്രതിസന്ധി: സര്‍ക്കാരിനോട് കണക്കുകള്‍ ഹാജരാക്കണമെന്ന് ഹൈക്കോടതി

മലബാറിലെ പ്ലസ് വണ്‍ സീറ്റുകളുടെ പ്രതിസന്ധി: സര്‍ക്കാരിനോട് കണക്കുകള്‍ ഹാജരാക്കണമെന്ന്...

Read More >>
അടക്കാത്തോട്ടിൽ സൗജന്യ മെഡിക്കൽ ക്യാമ്പ്

Jul 27, 2024 08:10 AM

അടക്കാത്തോട്ടിൽ സൗജന്യ മെഡിക്കൽ ക്യാമ്പ്

അടക്കാത്തോട്ടിൽ സൗജന്യ മെഡിക്കൽ ക്യാമ്പ്...

Read More >>
അർജുനന്റെ കുടുംബത്തിനെതിരായ സൈബർ ആക്രമണം; പൊലീസ് കേസെടുത്തു

Jul 27, 2024 07:59 AM

അർജുനന്റെ കുടുംബത്തിനെതിരായ സൈബർ ആക്രമണം; പൊലീസ് കേസെടുത്തു

അർജുനന്റെ കുടുംബത്തിനെതിരായ സൈബർ ആക്രമണം; പൊലീസ്...

Read More >>
വനമിത്ര പുരസ്‌ക്കാരം അപേക്ഷ ക്ഷണിച്ചു

Jul 27, 2024 06:57 AM

വനമിത്ര പുരസ്‌ക്കാരം അപേക്ഷ ക്ഷണിച്ചു

വനമിത്ര പുരസ്‌ക്കാരം അപേക്ഷ...

Read More >>
ട്രേഡ്‌സ്മാന്‍ ഒഴിവ്

Jul 27, 2024 06:25 AM

ട്രേഡ്‌സ്മാന്‍ ഒഴിവ്

ട്രേഡ്‌സ്മാന്‍...

Read More >>
Top Stories










News Roundup