കൊട്ടിയൂർ പാലുകാച്ചിയിൽ വനം വകുപ്പിന്റെ ക്യാമറയിൽ പതിഞ്ഞത് രണ്ടു പുലികൾ : കിഫ കൊട്ടിയൂർ പഞ്ചായത്ത് കമ്മിറ്റി.

കൊട്ടിയൂർ പാലുകാച്ചിയിൽ വനം വകുപ്പിന്റെ ക്യാമറയിൽ പതിഞ്ഞത് രണ്ടു പുലികൾ : കിഫ കൊട്ടിയൂർ പഞ്ചായത്ത് കമ്മിറ്റി.
Feb 5, 2023 02:33 PM | By Daniya

കൊട്ടിയൂർ : കൊട്ടിയൂർ പാലുകാച്ചിയിൽ, വനം വകുപ്പ് ഇന്നലെ സ്ഥാപിച്ച ക്യാമറയിലെ ദൃശ്യങ്ങളിൽ രണ്ടു പുലികളുടെ സാന്നിധ്യം വ്യക്തമാണെന്ന് കേരള ഇൻഡിപെൻഡന്റ് ഫാർമേഴ്സ് അസോസിയേഷൻ (കിഫ) കൊട്ടിയൂർ പഞ്ചായത്ത് കമ്മിറ്റി പ്രസ്താവിച്ചു. പുലികൾ ക്യാമറ ട്രാപ്പിൽ പതിഞ്ഞ സാഹചര്യത്തിൽ നാഷണൽ ടൈഗർ കൺസർവേഷൻ അതോറിറ്റി (NTCA) യുടെ ഗൈഡ്ലൈൻസ് പ്രകാരമുള്ള SOP പാലിച്ച്, ഉപദ്രവകാരികളായ പുലികളെ കൂടു വച്ചോ, മയക്ക് വെടി വച്ചോ പിടിച്ച് റീലോക്കേറ്റ് ചെയ്യണമെന്നും പഞ്ചായത്ത് കമ്മിറ്റി പ്രതിനിധികൾ പറഞ്ഞു. രണ്ടുദിവസം മുൻപ് സ്ഥാപിച്ച ക്യാമറയിൽ ചിത്രങ്ങൾ പതിഞ്ഞില്ലാ എന്ന വനം വകുപ്പിന്റെ വിശദീകരണത്തെ തുടർന്ന് ഇന്നലെ വ്യാപകമായ പ്രതിഷേധങ്ങൾ കിഫയുടെ പ്രവർത്തകർ നടത്തിയിരുന്നു.

https://fb.watch/iv6cLreYaJ/

ഇതിനെ തുടർന്നാണ് വീണ്ടും ക്യാമറ സ്ഥാപിച്ച് ദൃശ്യങ്ങൾ പുറത്തുവിടാൻ വനം വകുപ്പ് തയ്യാറായതെന്നും ഇവർ പറഞ്ഞു. ജനങ്ങളുടെ ജീവനേയും സ്വത്തിനേയും ബാധിക്കുന്ന ഗുരുതര വിഷയം എന്ന രീതിയിൽ തന്നെ ഈ സംഭവങ്ങളെ കണ്ട്, പ്രതിവിധി തേടിയില്ലെങ്കിൽ മറ്റു സമരമാർഗ്ഗങ്ങളിലേക്ക് കടക്കുമെന്നും കിഫ പ്രസ്താവിച്ചു.

Two tigers caught on camera of forest department in Kotiyur Palukachi : Kifa Kotiyur Panchayat Committee.

Next TV

Related Stories
പരിസ്ഥിതി മാസാചരണത്തെ വരവേൽക്കാൻ ഒരുങ്ങി ഒയിസ്ക .

May 13, 2025 01:00 PM

പരിസ്ഥിതി മാസാചരണത്തെ വരവേൽക്കാൻ ഒരുങ്ങി ഒയിസ്ക .

പരിസ്ഥിതി മാസാചരണത്തെ വരവേൽക്കാൻ ഒരുങ്ങി ഒയിസ്ക...

Read More >>
ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഉണ്ടായ ഏറ്റുമുട്ടലിൽ 3 ലഷ്കർ-ഇ-തൊയ്ബ ഭീകരർ കൊല്ലപ്പെട്ടു

May 13, 2025 12:38 PM

ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഉണ്ടായ ഏറ്റുമുട്ടലിൽ 3 ലഷ്കർ-ഇ-തൊയ്ബ ഭീകരർ കൊല്ലപ്പെട്ടു

ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഉണ്ടായ ഏറ്റുമുട്ടലിൽ 3 ലഷ്കർ-ഇ-തൊയ്ബ ഭീകരർ...

Read More >>
പാനൂരില്‍ സ്റ്റീൽ ബോംബ് കണ്ടെത്തി

May 13, 2025 12:26 PM

പാനൂരില്‍ സ്റ്റീൽ ബോംബ് കണ്ടെത്തി

പാനൂരില്‍ സ്റ്റീൽ ബോംബ്...

Read More >>
സിബിഎസ്ഇ പ്ലസ് ടു പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

May 13, 2025 12:05 PM

സിബിഎസ്ഇ പ്ലസ് ടു പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

സിബിഎസ്ഇ പ്ലസ് ടു പരീക്ഷാഫലം...

Read More >>
കരിപ്പൂർ വിമാനത്താവളത്തിൽ വൻ കഞ്ചാവ് വേട്ട

May 13, 2025 11:51 AM

കരിപ്പൂർ വിമാനത്താവളത്തിൽ വൻ കഞ്ചാവ് വേട്ട

കരിപ്പൂർ വിമാനത്താവളത്തിൽ വൻ കഞ്ചാവ്...

Read More >>
ഇരുപത്തിയെട്ടാമതു  ഭവനത്തിനും തറക്കല്ലിട്ട് പേരാവൂർ 'ട്വന്റി പ്ലസ് ചാരിറ്റബിൾ ട്രസ്റ്റ്'

May 13, 2025 10:54 AM

ഇരുപത്തിയെട്ടാമതു ഭവനത്തിനും തറക്കല്ലിട്ട് പേരാവൂർ 'ട്വന്റി പ്ലസ് ചാരിറ്റബിൾ ട്രസ്റ്റ്'

ഇരുപത്തിയെട്ടാമതു ഭവനത്തിനും തറക്കല്ലിട്ട് പേരാവൂർ 'ട്വന്റി പ്ലസ് ചാരിറ്റബിൾ...

Read More >>
Top Stories