നിര്‍മ്മാണ പ്രവൃത്തിയിലെ വേഗത കുറവ് ;താലൂക്ക് ലീഗല്‍ സര്‍വ്വീസ് അതോറിറ്റി ഇടപെട്ടു

നിര്‍മ്മാണ പ്രവൃത്തിയിലെ വേഗത കുറവ് ;താലൂക്ക് ലീഗല്‍ സര്‍വ്വീസ് അതോറിറ്റി ഇടപെട്ടു
Feb 6, 2023 07:32 PM | By Daniya

മാനന്തവാടി:മാനന്തവാടി നഗരത്തില്‍ നടക്കുന്ന മലയോര ഹൈവേയുടെ പ്രവര്‍ത്തിയിലെ വേഗത കുറവുമായി ബന്ധപ്പെട്ട് വാട്ടര്‍ അതോറിട്ടി ഉള്‍പ്പെടെയുള്ളവര്‍ക്ക് നോട്ടീസ് അയക്കാന്‍ താലൂക്ക് ലീഗല്‍ സര്‍വ്വീസ് അതോറിട്ടി ചെയര്‍മാനും ജില്ലാ സ്‌പെഷല്‍ ജഡ്ജിയുമായ പി.ടി. പ്രകാശന്‍ ഉത്തരവിട്ടു. ഇന്ന് നടന്ന ഹിയറിംഗിലായിരുന്നു നോട്ടീസ് അയക്കാന്‍ തീരുമാനമായത്. റോഡ് പണിയിലെ മെല്ലെ പോക്ക് സംബന്ധിച്ച് മാനന്തവാടിയിലെ പൊതുപ്രവര്‍ത്തകന്‍ അഡ്വ.ടി.മണി നല്‍കിയ പരാതിയില്‍ ഇന്ന് നടന്ന ഹിയറിംഗിലാണ് വിവിധ വകുപ്പുകള്‍ക്ക് നോട്ടീസ് അയക്കാന്‍ ഉത്തരവിട്ടത്. കേരള റോഡ് ഫണ്ട് അതോറിട്ടി, കെ.എസ്.ഇ.ബി, വാട്ടര്‍  അതോറിട്ടി, സബ് കലക്ടര്‍, ജില്ലാ പോലീസ് മേധാവി എന്നിവര്‍ക്കാണ് നോട്ടീസ് അയക്കാന്‍ തീരുമാനിച്ചത്.

അഡ്വ: ടി.മണി നല്‍കിയ ഹര്‍ജിയില്‍ മര്‍ച്ചന്റ് അസോസിയേഷനും മാനന്തവാടി ഡവലപ്മെന്റ് മൂവ്മെന്റും കക്ഷി ചേര്‍ന്നിട്ടുണ്ട്. നഗരത്തിലെത്തുന്ന യാത്രകര്‍ക്ക് സുരക്ഷിതത്വവും ടൗണിലെ കച്ചവടക്കാര്‍ക്ക് ബദ്ധിമുട്ടില്ലാത്ത രീതിയില്‍ സമയബന്ധിതമായി നഗരത്തി റോഡ് പണി പൂര്‍ത്തീകരിക്കണമെന്നും ജഡ്ജി കരാറുകാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. കേസ് വീണ്ടും ഈ മാസം 15 ന് പരിഗണിക്കും.

Slow pace of construction work; Taluk Legal Services Authority intervened

Next TV

Related Stories
പരിസ്ഥിതി മാസാചരണത്തെ വരവേൽക്കാൻ ഒരുങ്ങി ഒയിസ്ക .

May 13, 2025 01:00 PM

പരിസ്ഥിതി മാസാചരണത്തെ വരവേൽക്കാൻ ഒരുങ്ങി ഒയിസ്ക .

പരിസ്ഥിതി മാസാചരണത്തെ വരവേൽക്കാൻ ഒരുങ്ങി ഒയിസ്ക...

Read More >>
ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഉണ്ടായ ഏറ്റുമുട്ടലിൽ 3 ലഷ്കർ-ഇ-തൊയ്ബ ഭീകരർ കൊല്ലപ്പെട്ടു

May 13, 2025 12:38 PM

ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഉണ്ടായ ഏറ്റുമുട്ടലിൽ 3 ലഷ്കർ-ഇ-തൊയ്ബ ഭീകരർ കൊല്ലപ്പെട്ടു

ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഉണ്ടായ ഏറ്റുമുട്ടലിൽ 3 ലഷ്കർ-ഇ-തൊയ്ബ ഭീകരർ...

Read More >>
പാനൂരില്‍ സ്റ്റീൽ ബോംബ് കണ്ടെത്തി

May 13, 2025 12:26 PM

പാനൂരില്‍ സ്റ്റീൽ ബോംബ് കണ്ടെത്തി

പാനൂരില്‍ സ്റ്റീൽ ബോംബ്...

Read More >>
സിബിഎസ്ഇ പ്ലസ് ടു പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

May 13, 2025 12:05 PM

സിബിഎസ്ഇ പ്ലസ് ടു പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

സിബിഎസ്ഇ പ്ലസ് ടു പരീക്ഷാഫലം...

Read More >>
കരിപ്പൂർ വിമാനത്താവളത്തിൽ വൻ കഞ്ചാവ് വേട്ട

May 13, 2025 11:51 AM

കരിപ്പൂർ വിമാനത്താവളത്തിൽ വൻ കഞ്ചാവ് വേട്ട

കരിപ്പൂർ വിമാനത്താവളത്തിൽ വൻ കഞ്ചാവ്...

Read More >>
ഇരുപത്തിയെട്ടാമതു  ഭവനത്തിനും തറക്കല്ലിട്ട് പേരാവൂർ 'ട്വന്റി പ്ലസ് ചാരിറ്റബിൾ ട്രസ്റ്റ്'

May 13, 2025 10:54 AM

ഇരുപത്തിയെട്ടാമതു ഭവനത്തിനും തറക്കല്ലിട്ട് പേരാവൂർ 'ട്വന്റി പ്ലസ് ചാരിറ്റബിൾ ട്രസ്റ്റ്'

ഇരുപത്തിയെട്ടാമതു ഭവനത്തിനും തറക്കല്ലിട്ട് പേരാവൂർ 'ട്വന്റി പ്ലസ് ചാരിറ്റബിൾ...

Read More >>
Top Stories

News Roundup