---
title: "കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ജനമൈത്രി സുരക്ഷാ പദ്ധതിയോട് അനുബന്ധിച്ച്സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി"
english_title: "Medicalcamp"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/95335/medicalcamp"
published_at: "2023-02-07T14:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e20f9f27b81_IMG-20230207-WA0032.jpg"
keywords: []
---

# കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ജനമൈത്രി സുരക്ഷാ പദ്ധതിയോട് അനുബന്ധിച്ച്സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി

> **Lead Summary:** **കണ്ണൂർ**:ജനമൈത്രി സുരക്ഷാ പദ്ധതിയോട് അനുബന്ധിച്ച് കേരള റെയിൽവേ പോലീസിൻ്റെ നേതൃത്വത്തിൽ ഒരു മാസം നീണ്ടുനിൽക്കുന്ന സഫലമീ യാത്ര പദ്ധതിയോടെ അനുബന്ധിച്ച് കണ്ണൂർ റെയിൽവേ പോലീസ് കണ്ണൂർ മെഡിക്കൽ കോളേജ് അഞ്ചരക്കണ്ടിയുമായി സഹകരിച്ച് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി. മെഡിക്കൽ ക്യാമ്പിൽ ജനറൽ മെഡിസിൻ, ഓർത്തോ, ഡെന്റൽ വിഭാഗങ്ങളിലെ പ്രഗൽഭരായ ഡോക്ടർമാർ രോഗികളെ പരിശോധിച്ചു. ചടങ്ങിൽ ആർപിഎഫ് എസ് ഐ ടി വിനോദ് അധ്യക്ഷത വഹിച്ചു.

## Article Content

**കണ്ണൂർ**:ജനമൈത്രി സുരക്ഷാ പദ്ധതിയോട് അനുബന്ധിച്ച് കേരള റെയിൽവേ പോലീസിൻ്റെ നേതൃത്വത്തിൽ ഒരു മാസം നീണ്ടുനിൽക്കുന്ന സഫലമീ യാത്ര പദ്ധതിയോടെ അനുബന്ധിച്ച് കണ്ണൂർ റെയിൽവേ പോലീസ് കണ്ണൂർ മെഡിക്കൽ കോളേജ് അഞ്ചരക്കണ്ടിയുമായി സഹകരിച്ച് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി. മെഡിക്കൽ ക്യാമ്പിൽ ജനറൽ മെഡിസിൻ, ഓർത്തോ, ഡെന്റൽ വിഭാഗങ്ങളിലെ പ്രഗൽഭരായ ഡോക്ടർമാർ രോഗികളെ പരിശോധിച്ചു. ചടങ്ങിൽ ആർപിഎഫ് എസ് ഐ ടി വിനോദ് അധ്യക്ഷത വഹിച്ചു.

സ്റ്റേഷൻ മാനേജർ എസ് സജിത്ത് കുമാർ ഉദ്ഘാടനം ചെയ്തു. ഡോക്ടർ നിഷാന്ത്  എച്ച് ഒ ഡി കെ എം സി  അഞ്ചരക്കണ്ടി, കെ പി ഒ എ ജില്ലാ ജോയിന്റ് സെക്രട്ടറി രാജേഷ് കെ, കെ പി എ ജില്ലാ സെക്രട്ടറി സിനീഷ് വി, അഡ്വക്കേറ്റ് റഷീദ് കവ്വായി എന്നിവർ സംസാരിച്ചു. പി കെ അക്ബർ സ്വാഗതവും കെ പി എ ജില്ലാ കമ്മിറ്റി മെമ്പർ വിപിൻ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/95335/medicalcamp)