---
title: "സുനന്ദ പുഷ്‌ക്കര്‍ കേസില്‍ പുനഃപരിശോധനാ ഹര്‍ജിയ്‌ക്കെതിരെ ശശിതരൂര്‍"
english_title: "Sasitharoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/95524/sasitharoor"
published_at: "2023-02-08T10:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e329623fcba_images_-_2023-02-08T101649.971.jpeg"
keywords: []
---

# സുനന്ദ പുഷ്‌ക്കര്‍ കേസില്‍ പുനഃപരിശോധനാ ഹര്‍ജിയ്‌ക്കെതിരെ ശശിതരൂര്‍

> **Lead Summary:** സുനന്ദ പുഷ്‌ക്കര്‍ കേസില്‍ പുനഃപരിശോധനാ ഹര്‍ജിയ്‌ക്കെതിരെ ശശിതരൂര്‍. പുനഃപരിശോധനാ ഹര്‍ജി സമര്‍പ്പിക്കാന്‍ വൈകിയതിന് പൊലീസിന് ഇളവ് നല്‍കരുതെന്ന് ശശി തരൂര്‍ ഡല്‍ഹി ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു.

## Article Content

സുനന്ദ പുഷ്‌ക്കര്‍ കേസില്‍ പുനഃപരിശോധനാ ഹര്‍ജിയ്‌ക്കെതിരെ ശശിതരൂര്‍. പുനഃപരിശോധനാ ഹര്‍ജി സമര്‍പ്പിക്കാന്‍ വൈകിയതിന് പൊലീസിന് ഇളവ് നല്‍കരുതെന്ന് ശശി തരൂര്‍ ഡല്‍ഹി ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു.

തരൂരിനെ കുറ്റമുക്തനാക്കിയ ഡല്‍ഹി റോസ് അവന്യൂ കോടതി വിധിക്കെതിരെയാണ് ഡല്‍ഹി പൊലീസ് ഹൈക്കോടതിയെ സമീപിച്ചത്. കൊവിഡ് കാലത്തെ പ്രായോഗിക ബുദ്ധിമുട്ടുകള്‍ കാരണമാണ് പുനഃപരിശോധനാ ഹര്‍ജി വൈകിയതെന്ന് ബോധിപ്പിച്ച പൊലീസ് ആ ദിവസങ്ങളില്‍ ഇളവിന് അപേക്ഷ സമര്‍പ്പിച്ചിരുന്നു. അപേക്ഷയെ എതിര്‍ത്ത ശശി തരൂരും രംഗത്തെത്തി. ഹര്‍ജി സമര്‍പ്പിക്കാന്‍ അനുമതി നല്‍കിയതിന്റെ നടപടികള്‍ ഡയറക്ടറേറ്ര് ഓഫ് പ്രോസിക്യൂഷന്‍ വിശദീകരിച്ചിട്ടില്ലെന്നും ആരോപിച്ചു. കേസ് മേയ് 17ന് മാറ്റി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/95524/sasitharoor)