---
title: "ചികിത്സ ധനസഹായത്തിനായി സോഫ്റ്റ് ബോള്‍ ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് സംഘടിപ്പിച്ചു."
english_title: "A softball cricket tournament was organized to help fund the treatment. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/104155/a-softball-cricket-tournament-was-organized-to-help-fund-the-treatment"
published_at: "2023-03-20T19:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6418636170f53_xCXV.jpg"
keywords: []
---

# ചികിത്സ ധനസഹായത്തിനായി സോഫ്റ്റ് ബോള്‍ ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് സംഘടിപ്പിച്ചു.

> **Lead Summary:** **മാനന്തവാടി: **യൂത്ത് കോണ്‍ഗ്രസ് പയ്യംമ്പള്ളി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വൃക്ക രോഗബാധിതനായ ഷാജി കൊല്ലപ്പള്ളിയുടെ ചികിത്സ ധനസഹായത്തിനായി സോഫ്റ്റ് ബോള്‍ ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് സംഘടിപ്പിച്ചു. ഡിസിസി പ്രസിഡന്റ് എന്‍ ഡി അപ്പച്ചന്‍ ടൂര്‍ണ്ണമെന്റ് ഉദ്ഘാടനം ചെയ്തു. മേരി മാത കോളേജ് ഗ്രണ്ടില്‍ സംഘടിപ്പിച്ച ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ 20തോളം ടീമുകള്‍ പങ്കെടുത്തു. മണ്ഡലം പ്രസിഡന്റ് പ്രിയേഷ് അധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് ബൈജു പുത്തന്‍ പുരക്കല്‍ മുഖ്യ പ്രഭാഷണം നടത്തി. സുശോബ് ചെറുകുമ്പം, ജിബിന്‍ മാമ്പള്ളി, വൈശാഖ് ഉനെയ്‌സ്, ഷറഫലി, ആള്‍ട്രിന്‍, റോയ്, ധനേഷ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

## Article Content

**മാനന്തവാടി: **യൂത്ത് കോണ്‍ഗ്രസ് പയ്യംമ്പള്ളി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വൃക്ക രോഗബാധിതനായ ഷാജി കൊല്ലപ്പള്ളിയുടെ ചികിത്സ ധനസഹായത്തിനായി സോഫ്റ്റ് ബോള്‍ ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് സംഘടിപ്പിച്ചു. ഡിസിസി പ്രസിഡന്റ് എന്‍ ഡി അപ്പച്ചന്‍ ടൂര്‍ണ്ണമെന്റ് ഉദ്ഘാടനം ചെയ്തു. മേരി മാത കോളേജ് ഗ്രണ്ടില്‍ സംഘടിപ്പിച്ച ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ 20തോളം ടീമുകള്‍ പങ്കെടുത്തു. മണ്ഡലം പ്രസിഡന്റ് പ്രിയേഷ് അധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് ബൈജു പുത്തന്‍ പുരക്കല്‍ മുഖ്യ പ്രഭാഷണം നടത്തി. സുശോബ് ചെറുകുമ്പം, ജിബിന്‍ മാമ്പള്ളി, വൈശാഖ് ഉനെയ്‌സ്, ഷറഫലി, ആള്‍ട്രിന്‍, റോയ്, ധനേഷ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/104155/a-softball-cricket-tournament-was-organized-to-help-fund-the-treatment)