പ്രതിപക്ഷം സമരത്തിന്റെ പേരില്‍ നിയമസഭയില്‍ കോപ്രായം കാട്ടുന്നു: എം.വി ഗോവിന്ദന്‍

പ്രതിപക്ഷം സമരത്തിന്റെ പേരില്‍ നിയമസഭയില്‍ കോപ്രായം കാട്ടുന്നു: എം.വി ഗോവിന്ദന്‍
Mar 22, 2023 02:49 PM | By Sheeba G Nair

കണ്ണൂര്‍: പ്രതിപക്ഷം സംസ്ഥാന നിയമസഭയില്‍ സമരത്തിന്റെ പേരില്‍ കാട്ടിക്കൂട്ടുന്നത് സമരത്തിന്റെ പേരിലുളള കോപ്രായമാണെന്ന കുറ്റപ്പെടുത്തലുമായി സി.പി. എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍.കോണ്‍ഗ്രസിന്റെയും മുസ്‌ലിം ലീഗിന്റെയും പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ മറച്ചുപിടിക്കുന്നതിനാണ് പ്രതിപക്ഷം ഈ കോപ്രായങ്ങള്‍ കാണിക്കുന്നത്. ജനാധിപത്യ സംവിധാനത്തെ കളിയാക്കുന്ന നിലപാടാണിത്. ഏറ്റവും കൂടുതല്‍ അടിയന്തിര പ്രമേയങ്ങള്‍ അനുവദിച്ച സര്‍ക്കാരാണ് പിണറായി സര്‍ക്കാര്‍.

ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തുകാണാന്‍ ആഗ്രഹമില്ലാത്തതു കൊണ്ടാണ് പ്രതിപക്ഷം സഭ അലങ്കോലപ്പെടുത്തുന്നതെന്നും എം.വി ഗോവിന്ദന്‍ ചൂണ്ടിക്കാട്ടി.റബര്‍ വിലയുടെ പേരില്‍ ബി.ജെ.പിയുടെ പിന്നാലെ പോയാല്‍ ന്യൂനപക്ഷങ്ങള്‍ ചതിക്കപ്പെടുമെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു. ന്യൂനപക്ഷങ്ങളെ കൂടെ നിര്‍ത്താനാണ് ബി.ജെ.പി ശ്രമിക്കുന്നത്. ബി.ജെ.പി നേതാക്കള്‍ ക്രൈസ്തവ മേലധ്യക്ഷന്‍മാരുമായി ചര്‍ച്ചനടത്തുന്നത് റബര്‍ കര്‍ഷകരെ ചതിക്കുന്നതിനാണ് ക്രിസ്ത്യന്‍ മേലധ്യക്ഷന്‍മാരുമായി ആര്‍ക്കും ചര്‍ച്ച നടത്താം. അതില്‍ തെറ്റില്ല.

എന്നാല്‍ റബറിന് വില മുന്നൂറാക്കുമെന്ന് പറയുന്നത് സാമ്പത്തികമായ നടക്കുന്ന കാര്യമല്ല. എക്കണോമിക്‌സിന്റെ ബാലപാഠമറിയാവുന്ന ആര്‍ക്കും ചിന്തിച്ചാല്‍ മനസിലാവുന്ന കാര്യമാണിത്. റബര്‍ കര്‍ഷകര്‍ക്ക് രക്ഷ വേണമെങ്കില്‍ കേന്ദ്രസര്‍ക്കാര്‍ നയം മാറ്റണം.അതിനു തയ്യാറുണ്ടോയെന്നതാണ് വിഷയം. 400രൂപയുണ്ടായിരുന്ന ഗ്യാസ് സിലിന്‍ഡറിന്റെ വില ആയിരത്തിനു മുകളിലായി. ഇതാണ് സാധാരണ ജനങ്ങളുടെ അനുഭവം. അതുനമ്മുടെ മുന്‍പിലെ കാര്യമാണ്.

അദാനിക്കും അംബാനിക്കും വേണ്ടി സാധാരക്കാരെ വഞ്ചിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നത്. ഇതിനുസമാനമായി റബര്‍ കര്‍ഷകരെ വഞ്ചിക്കുന്നതിനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളത്തിലെ സാമുദായിക സൗഹാര്‍ദ്ദം വിഷമയമാക്കുന്നതിനാണ് ബി.ജെ.പി ശ്രമിക്കുന്നത്. കലക്കുവെളളത്തില്‍ മീന്‍പിടിക്കാനാണ് അവര്‍ ശ്രമിക്കുന്നത്. രാജ്യത്തെ മൂന്ന് പ്രധാനമതങ്ങളായ ഹിന്ദുവും ക്രിസത്്യനും മുസ്‌ലീമും സഹവര്‍ത്തിത്വത്തോടെ കഴിയുന്ന കേരളം പോലുളള മറ്റൊരു സംസ്ഥാനമില്ല. ഇവിടെയാണ് ബി.ജെ.പി ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമിക്കുന്നത്. ഇതുകൊണ്ടെന്നും അവര്‍ ജയിക്കുമെന്ന് തോന്നുന്നില്ല. കേരള നിയമസഭയില്‍ പ്രതിപക്ഷം നടത്തുന്നത് കോപ്രായസമരമാണ്.

കോണ്‍ഗ്രസും മുസ്‌ലിം ലീഗും കടുത്ത ആഭ്യന്തര പ്രതിസന്ധിയിലാണ്. ഇതുമറികടക്കുന്നതിനാണ് ജനക്ഷേമകരമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന എല്‍.ഡി. എഫ് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ നിയമസഭയില്‍ തടസപ്പെടുത്തുന്നത്. ഇതുകൊണ്ടെന്നും സര്‍ക്കാരിന് ഒരു ദോഷവും വരാനില്ല. കാഞ്ഞങ്ങാട് സി.പി. ഐ നേതാവ് ഇ. ചന്ദ്രശേഖരനെതിരെ അക്രമം നടത്തിയവരെ അറിയില്ലെന്ന് സി.പി., ഐയുടെ പ്രവര്‍ത്തകര്‍ തന്നെ പറഞ്ഞിട്ടുണ്ട്.

സിപിഐ നേതാക്കള്‍ അടക്കമുള്ളവരും മൊഴി മാറ്റിയിട്ടുണ്ടെന്ന് എം.വി ഗോവിന്ദന്‍ പറഞ്ഞു. ഈക്കാര്യത്തില്‍ അന്വേഷണം പാര്‍ട്ടി നടത്തിയിട്ടുണ്ട്. ഞങ്ങളുടെ പ്രവര്‍ത്തകരും അതു തന്നെയാണ് കോടതിയില്‍ പറഞ്ഞത്. അക്രമിച്ചവരെ കണ്ടാല്‍ അറിയില്ലെന്നായിരുന്നു സിപിഐ ജില്ലാ സെക്രട്ടറിയുടെ മൊഴി ഇ ചന്ദ്രശേഖരനും സമാന മൊഴിയാണ് നല്‍കിയത്.വിഷയം പാര്‍ട്ടി പരിശോധിക്കണമെങ്കില്‍ പരിശോധിക്കുമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

MV Govindan

Next TV

Related Stories
കർഷക ആത്മഹത്യക്ക് ഉത്തരവാദി സർക്കാർ; കെഎഫ്എ

May 28, 2023 07:35 PM

കർഷക ആത്മഹത്യക്ക് ഉത്തരവാദി സർക്കാർ; കെഎഫ്എ

കർഷക ആത്മഹത്യക്ക് ഉത്തരവാദി സർക്കാർ; കെഎഫ്എ...

Read More >>
വെള്ളമുണ്ട ഡിവിഷൻ എം.പി വീരേന്ദ്രകുമാർ അനുസ്മരണം സംഘടിപ്പിച്ചു

May 28, 2023 07:26 PM

വെള്ളമുണ്ട ഡിവിഷൻ എം.പി വീരേന്ദ്രകുമാർ അനുസ്മരണം സംഘടിപ്പിച്ചു

വെള്ളമുണ്ട ഡിവിഷൻ എം.പി വീരേന്ദ്രകുമാർ അനുസ്മരണം സംഘടിപ്പിച്ചു...

Read More >>
ഫാർമേഴ്സ് അസോസിയേഷൻ കിഫയുടെ നേതൃത്വത്തിൽ വമ്പിച്ച കർഷക പ്രതിഷേധ റാലി നടത്തി

May 28, 2023 05:13 PM

ഫാർമേഴ്സ് അസോസിയേഷൻ കിഫയുടെ നേതൃത്വത്തിൽ വമ്പിച്ച കർഷക പ്രതിഷേധ റാലി നടത്തി

ഫാർമേഴ്സ് അസോസിയേഷൻ കിഫയുടെ നേതൃത്വത്തിൽ വമ്പിച്ച കർഷക പ്രതിഷേധ...

Read More >>
ഫുട്ബോൾ മാച്ച് കഴിഞ്ഞു മടങ്ങുന്നതിനിടെ ഒഴുക്കിൽപ്പെട്ടു : രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം

May 28, 2023 03:42 PM

ഫുട്ബോൾ മാച്ച് കഴിഞ്ഞു മടങ്ങുന്നതിനിടെ ഒഴുക്കിൽപ്പെട്ടു : രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം

ഫുട്ബോൾ മാച്ച് കഴിഞ്ഞു മടങ്ങുന്നതിനിടെ ഒഴുക്കിൽപ്പെട്ടു, രണ്ട് കുട്ടികൾക്ക്...

Read More >>
Top Stories


GCC News