---
title: "അശ്ലീല സന്ദേശം; പോക്സോ കേസിൽ പ്രിൻസിപ്പൽ അറസ്റ്റിൽ"
english_title: "obscene message; Principal arrested in POCSO case "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/105642/obscene-message-principal-arrested-in-pocso-case"
published_at: "2023-03-27T23:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6421d6dc53ee4_fhjgk.jpg"
keywords: []
---

# അശ്ലീല സന്ദേശം; പോക്സോ കേസിൽ പ്രിൻസിപ്പൽ അറസ്റ്റിൽ

> **Lead Summary:** **വ​ട​ക​ര: **വി​ദ്യാ​ർ​ഥി​നി​ക്ക് അ​ശ്ലീ​ല സ​ന്ദേ​ശം അ​യ​ച്ച ഗ​വ. വൊ​ക്കേ​ഷ​ന​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ പോ​ക്സോ കേ​സി​ൽ അ​റ​സ്റ്റി​ൽ. ഓ​ർ​ക്കാ​ട്ടേ​രി ക​ണ്ടോ​ത്ത് താ​ഴെ​കു​നി ബാ​ല​കൃ​ഷ്ണ​നെ ആ​ണ് ചോ​മ്പാ​ല എ​സ്.​ഐ ര​ഞ്ജി​ത്ത് അ​റ​സ്റ്റ് ചെ​യ്ത​ത്.

## Article Content

**വ​ട​ക​ര: **വി​ദ്യാ​ർ​ഥി​നി​ക്ക് അ​ശ്ലീ​ല സ​ന്ദേ​ശം അ​യ​ച്ച ഗ​വ. വൊ​ക്കേ​ഷ​ന​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ പോ​ക്സോ കേ​സി​ൽ അ​റ​സ്റ്റി​ൽ. ഓ​ർ​ക്കാ​ട്ടേ​രി ക​ണ്ടോ​ത്ത് താ​ഴെ​കു​നി ബാ​ല​കൃ​ഷ്ണ​നെ ആ​ണ് ചോ​മ്പാ​ല എ​സ്.​ഐ ര​ഞ്ജി​ത്ത് അ​റ​സ്റ്റ് ചെ​യ്ത​ത്.

പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​നി​ക്ക് നി​ര​ന്ത​രം മാ​ന​ഹാ​നി​യു​ണ്ടാ​ക്കു​ന്ന അ​ശ്ലീ​ല വാ​ട്സ് ആ​പ് സ​ന്ദേ​ശ​മ​യ​ച്ച​തി​നെ തു​ട​ർ​ന്ന് പെ​ൺ​കു​ട്ടി പ​രാ​തി​യു​മാ​യി സ്കൂ​ളി​ലെ​ത്തു​ക​യാ​യി​രു​ന്നു. സം​ഭ​വം വി​വാ​ദ​മാ​യ​തി​നെ തു​ട​ർ​ന്ന് വി​ദ്യാ​ർ​ഥി​ക​ളു​ൾ​പ്പെ​ടെ​യു​ള്ള​വ​ർ സ്കൂ​ളി​ലും പു​റ​ത്തു​മാ​യി സം​ഘ​ടി​ച്ച​ത് സം​ഘ​ർ​ഷ​ത്തി​നി​ട​യാ​ക്കു​ക​യും പൊ​ലീ​സ് സ്കൂ​ളി​ലെ​ത്തി പ്രി​ൻ​സി​പ്പാ​ളി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു. വി​ദ്യാ​ർ​ഥി​നി അ​ധ്യാ​പി​ക​യോ​ടൊ​പ്പം ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് പൊ​ലീ​സ് കേ​സെ​ടു​ത്ത​ത്. പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/105642/obscene-message-principal-arrested-in-pocso-case)