---
title: "ശ​ര​ണ​മ​ന്ത്ര​ങ്ങ​ളാ​ൽ ഭ​ക്തി​സാ​ന്ദ്ര​മാ​യ അ​ന്ത​രീ​ക്ഷ​ത്തി​ൽ ശ​ബ​രി​മ​ല​യി​ൽ ഉ​ത്സ​വം കൊ​ടി​യേ​റി."
english_title: "At Sabarimala in a pious atmosphere with sharana mantras The festival was over. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/105646/at-sabarimala-in-a-pious-atmosphere-with-sharana-mantras-the-festival-was-over"
published_at: "2023-03-27T23:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6421dc02a4da3_sabarimala.jpg"
keywords: []
---

# ശ​ര​ണ​മ​ന്ത്ര​ങ്ങ​ളാ​ൽ ഭ​ക്തി​സാ​ന്ദ്ര​മാ​യ അ​ന്ത​രീ​ക്ഷ​ത്തി​ൽ ശ​ബ​രി​മ​ല​യി​ൽ ഉ​ത്സ​വം കൊ​ടി​യേ​റി.

> **Lead Summary:** **ശ​ബ​രി​മ​ല:** ശ​ര​ണ​മ​ന്ത്ര​ങ്ങ​ളാ​ൽ ഭ​ക്തി​സാ​ന്ദ്ര​മാ​യ അ​ന്ത​രീ​ക്ഷ​ത്തി​ൽ ശ​ബ​രി​മ​ല​യി​ൽ ഉ​ത്സ​വം കൊ​ടി​യേ​റി. പ​ത്തു ദി​വ​സ​ത്തെ ഉ​ത്സ​വം ഏ​പ്രി​ൽ അ​ഞ്ചി​ന്​ പ​മ്പ​യി​ലെ ആ​റാ​ട്ടോ​ടെ സ​മാ​പി​ക്കും. സ​ന്നി​ധാ​ന​ത്ത് ഇ​ന്ന​ലെ ഉ​ഷ​പൂ​ജ​ക്ക്​ ശേ​ഷം ത​ന്ത്രി ക​ണ്ഠ​ര​ര് മ​ഹേ​ഷ് മോ​ഹ​ന​രു​ടെ മു​ഖ്യ​കാ​ര്‍മി​ക​ത്വ​ത്തി​ല്‍ ബിം​ബ​ശു​ദ്ധി ക്രി​യ​യും പൂ​ജ​ക​ളും ന​ട​ന്നു. തു​ട​ർ​ന്ന്​ കൊ​ടി​യേ​റ്റ് ന​ട​ത്തു​വാ​നു​ള്ള കൊ​ടി​ക്കു​റ, ന​മ​സ്‌​കാ​ര​മ​ണ്ഡ​പ​ത്തി​ലും പി​ന്നീ​ട് ക്ഷേ​ത്ര ശ്രീ​കോ​വി​ലി​നു​ള്ളി​ലും ​െവ​ച്ച് പൂ​ജ ചെ​യ്തു. കൊ​ടി​മ​ര ചു​വ​ട്ടി​ലെ പൂ​ജ​ക​ള്‍ക്ക് ശേ​ഷം 9.45നും 10.45​നും മ​ദ്ധ്യേ ത​ന്ത്രി ക​ണ്ഠ​ര​ര് മ​ഹേ​ഷ് മോ​ഹ​ന​ര് കൊ​ടി​യേ​റ്റ് നി​ര്‍വ​ഹി​ച്ചു. കൊ​ടി​യേ​റ്റി​ന്​ സാ​ക്ഷ്യം വ​ഹി​ക്കാ​ൻ ശ​ര​ണ​മ​ന്ത്ര​ങ്ങ​ളു​മാ​യി ആ​യി​ര​ക്ക​ണ​ക്കി​ന് അ​യ്യ​പ്പ​ഭ​ക്ത​ര്‍ സ​ന്നി​ധാ​ന​ത്ത് എ​ത്തി​. ര​ണ്ടാം ഉ​ത്സ​വ ദി​വ​സ​ം മു​ത​ല്‍ ഒ​ന്‍പ​താം ഉ​ല്‍സ​വ ദി​ന​മാ​യ ഏ​പ്രി​ല്‍ നാ​ല്​ വ​രെ ഉ​ത്സ​വ​ബ​ലി ഉ​ണ്ടാ​യി​രി​ക്കും. ഏ​പ്രി​ൽ നാ​ലി​ന്​ പ​ള്ളി​വേ​ട്ട. അ​ഞ്ചി​ന്​ ആ​റാ​ട്ടോ​ടെ ഉ​ത്സ​വം കൊ​ടി​യി​റ​ങ്ങും

## Article Content

**ശ​ബ​രി​മ​ല:** ശ​ര​ണ​മ​ന്ത്ര​ങ്ങ​ളാ​ൽ ഭ​ക്തി​സാ​ന്ദ്ര​മാ​യ അ​ന്ത​രീ​ക്ഷ​ത്തി​ൽ ശ​ബ​രി​മ​ല​യി​ൽ ഉ​ത്സ​വം കൊ​ടി​യേ​റി. പ​ത്തു ദി​വ​സ​ത്തെ ഉ​ത്സ​വം ഏ​പ്രി​ൽ അ​ഞ്ചി​ന്​ പ​മ്പ​യി​ലെ ആ​റാ​ട്ടോ​ടെ സ​മാ​പി​ക്കും. സ​ന്നി​ധാ​ന​ത്ത് ഇ​ന്ന​ലെ ഉ​ഷ​പൂ​ജ​ക്ക്​ ശേ​ഷം ത​ന്ത്രി ക​ണ്ഠ​ര​ര് മ​ഹേ​ഷ് മോ​ഹ​ന​രു​ടെ മു​ഖ്യ​കാ​ര്‍മി​ക​ത്വ​ത്തി​ല്‍ ബിം​ബ​ശു​ദ്ധി ക്രി​യ​യും പൂ​ജ​ക​ളും ന​ട​ന്നു. തു​ട​ർ​ന്ന്​ കൊ​ടി​യേ​റ്റ് ന​ട​ത്തു​വാ​നു​ള്ള കൊ​ടി​ക്കു​റ, ന​മ​സ്‌​കാ​ര​മ​ണ്ഡ​പ​ത്തി​ലും പി​ന്നീ​ട് ക്ഷേ​ത്ര ശ്രീ​കോ​വി​ലി​നു​ള്ളി​ലും ​െവ​ച്ച് പൂ​ജ ചെ​യ്തു. കൊ​ടി​മ​ര ചു​വ​ട്ടി​ലെ പൂ​ജ​ക​ള്‍ക്ക് ശേ​ഷം 9.45നും 10.45​നും മ​ദ്ധ്യേ ത​ന്ത്രി ക​ണ്ഠ​ര​ര് മ​ഹേ​ഷ് മോ​ഹ​ന​ര് കൊ​ടി​യേ​റ്റ് നി​ര്‍വ​ഹി​ച്ചു. കൊ​ടി​യേ​റ്റി​ന്​ സാ​ക്ഷ്യം വ​ഹി​ക്കാ​ൻ ശ​ര​ണ​മ​ന്ത്ര​ങ്ങ​ളു​മാ​യി ആ​യി​ര​ക്ക​ണ​ക്കി​ന് അ​യ്യ​പ്പ​ഭ​ക്ത​ര്‍ സ​ന്നി​ധാ​ന​ത്ത് എ​ത്തി​. ര​ണ്ടാം ഉ​ത്സ​വ ദി​വ​സ​ം മു​ത​ല്‍ ഒ​ന്‍പ​താം ഉ​ല്‍സ​വ ദി​ന​മാ​യ ഏ​പ്രി​ല്‍ നാ​ല്​ വ​രെ ഉ​ത്സ​വ​ബ​ലി ഉ​ണ്ടാ​യി​രി​ക്കും. ഏ​പ്രി​ൽ നാ​ലി​ന്​ പ​ള്ളി​വേ​ട്ട. അ​ഞ്ചി​ന്​ ആ​റാ​ട്ടോ​ടെ ഉ​ത്സ​വം കൊ​ടി​യി​റ​ങ്ങും

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/105646/at-sabarimala-in-a-pious-atmosphere-with-sharana-mantras-the-festival-was-over)