---
title: "അപൂർവ രോഗ മരുന്നുകൾക്ക്​ ഇറക്കുമതിത്തീരുവ ഒഴിവാക്കി."
english_title: "Import duty waived for rare disease drugs. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/106206/import-duty-waived-for-rare-disease-drugs"
published_at: "2023-03-30T23:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6425cb35dc6d7_chhvbkjn.jpg"
keywords: []
---

# അപൂർവ രോഗ മരുന്നുകൾക്ക്​ ഇറക്കുമതിത്തീരുവ ഒഴിവാക്കി.

> **Lead Summary:** **ന്യൂ​ഡ​ൽ​ഹി:** അ​ർ​ബു​ദ​ത്തി​നും അ​പൂ​ർ​വ രോ​ഗ​ങ്ങ​ൾ​ക്കും ചി​കി​ത്സ തേ​ടു​ന്ന​വ​ർ​ക്കാ​യി ഇ​റ​ക്കു​മ​തി ​ചെ​യ്യു​ന്ന മ​രു​ന്ന്, ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ൾ എ​ന്നി​വ​യു​ടെ അ​ടി​സ്ഥാ​ന ക​സ്റ്റം​സ്​ തീ​രു​വ കേ​ന്ദ്ര​സ​ർ​ക്കാ​ർ ഒ​ഴി​വാ​ക്കി. അ​പൂ​ർ​വ രോ​ഗ​ങ്ങ​ൾ സം​ബ​ന്ധി​ച്ച 2021ലെ ​ദേ​ശീ​യ ന​യ​ത്തി​ൽ പ​റ​യു​ന്ന മ​രു​ന്നി​നും ഭ​ക്ഷ​ണ ഇ​ന​ങ്ങ​ൾ​ക്കു​മാ​ണ്​ തീ​രു​വ ഇ​ള​വ്.

## Article Content

**ന്യൂ​ഡ​ൽ​ഹി:** അ​ർ​ബു​ദ​ത്തി​നും അ​പൂ​ർ​വ രോ​ഗ​ങ്ങ​ൾ​ക്കും ചി​കി​ത്സ തേ​ടു​ന്ന​വ​ർ​ക്കാ​യി ഇ​റ​ക്കു​മ​തി ​ചെ​യ്യു​ന്ന മ​രു​ന്ന്, ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ൾ എ​ന്നി​വ​യു​ടെ അ​ടി​സ്ഥാ​ന ക​സ്റ്റം​സ്​ തീ​രു​വ കേ​ന്ദ്ര​സ​ർ​ക്കാ​ർ ഒ​ഴി​വാ​ക്കി. അ​പൂ​ർ​വ രോ​ഗ​ങ്ങ​ൾ സം​ബ​ന്ധി​ച്ച 2021ലെ ​ദേ​ശീ​യ ന​യ​ത്തി​ൽ പ​റ​യു​ന്ന മ​രു​ന്നി​നും ഭ​ക്ഷ​ണ ഇ​ന​ങ്ങ​ൾ​ക്കു​മാ​ണ്​ തീ​രു​വ ഇ​ള​വ്.

അ​ർ​ബു​ദ ചി​കി​ത്സ​ക്കു​ള്ള പെം​ബ്രോ​ലി​സു​മാ​ബി​ന്​ 10 ശ​ത​മാ​നം വ​രെ തീ​രു​വ ഇ​ള​വ്​ അ​നു​വ​ദി​ച്ചു. ജീ​വ​ൻ​ര​ക്ഷ മ​രു​ന്ന്, വാ​ക്സി​ൻ എ​ന്നി​വ​ക്ക്​ അ​ഞ്ചു ശ​ത​മാ​നം ഇ​ള​വു​ണ്ട്. ഇ​ള​വ്​ ല​ഭി​ക്കാ​ൻ കേ​ന്ദ്ര/​സം​സ്ഥാ​ന ആ​രോ​ഗ്യ ഡ​യ​റ​ക്ട​റു​ടെ​യോ ജി​ല്ല സി​വി​ൽ സ​ർ​ജ​ന്‍റെ​യോ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ ന​ൽ​കേ​ണ്ട​തു​ണ്ടെ​ന്ന്​ ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം വ്യ​ക്​​ത​മാ​ക്കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/106206/import-duty-waived-for-rare-disease-drugs)