റീ ബിൽഡ് കേരളയുടെ ഭാഗമായി 128 കോടി രൂപ ചിലവിൽ പുതുതായി നിർമ്മിക്കുന്ന എടൂർ - പാലത്തുംക്കടവ് റോഡിന്റെ നിർമ്മാണ പ്രവൃത്തിയിൽ ഗുരുതര ആരോപണവുമായി നാട്ടുക്കാർ രംഗത്ത്. കാക്കത്തോടിന് കുറുകെയുള്ള ഈ പാലത്തിന് എകദേശം 45 വർഷത്തോളം പഴക്കമുണ്ട്. ഇത്രയേറെ പഴക്കമുള്ള പാലം പുതുക്കി പണിയാതെ ശക്തിപ്പെടുത്തി നിർത്താനാണ് അധികൃതരുടെ നീക്കം. വാഹന നിയന്ത്രണം പോലും ഏർപ്പെടുത്താതെ പാലത്തിന് മുകളിൽ കൂടി വാഹനങ്ങൾ കടന്നു പോകുന്ന സമയത്ത് പാലത്തിന് താഴെ ഡ്രില്ലിംഗ് മെഷീൻ ഉപയോഗിച്ച് അറ്റകുറ്റ പണി നടത്തുകയായിരുന്നു ഉദ്യോഗസ്ഥർ. തുരുമ്പു പിടിച്ച കമ്പികൾ പോലും ഇളക്കി മാറ്റി പുതിയത് ഉപയോഗിക്കാതെ തുരുമ്പുകമ്പികൾ പെയിന്റ് പൂശി സിമന്റ് വച്ച് തിരികെ പാലത്തിൽ ചേർത്ത് പിടിപ്പിച്ചു. കഴിഞ്ഞ ദിവസം വെമ്പുഴ പാലത്തിന് മുകളിൽ വാഹനാപകടം ഉണ്ടായി. വെമ്പുഴ പാലത്തിന് മുകളിലെ അറ്റക്കുറ്റ പണികൾ നാട്ടുക്കാർ ഇടപ്പെട്ട് നിർത്തി വയ്ക്കുകയും ചെയ്തിരുന്നു. റോഡിന്റെ വീതി കുറവായതിനാൽ എതിരെ വന്ന വാഹനത്തെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് ടിപ്പർ പാലത്തിന്റെ മുകളിൽ നിന്നും തോട്ടിലേക്ക് മറിഞ്ഞത്. ഇതോടെ പാലത്തിന്റെ അറ്റക്കുറ്റ പണി എടുക്കുന്നതിൽ നിന്നും പിൻവാങ്ങി അധികൃതർ നേരെ പോയത് എടുർ - പാലത്തുംക്കടവ് റോഡ് നന്നാക്കാനാണ്. കമ്പികൾ തുരുമ്പെടുത്ത്, കോൺക്രീറ്റ് അടർന്ന് വീണ് തീർത്തും അപകടാവസ്ഥയിലായ പാലം പുനർ നിർമ്മിക്കാതെ ശക്തിപ്പെടുത്തുന്നത് കൂടുതൽ അപകടങ്ങൾ വിളിച്ചു വരുത്തും. മാത്രമല്ല, അശാസ്ത്രീയമായ രീതിയിലാണ് നിർമ്മാണ പ്രവൃത്തികൾ നടക്കുന്നതെന്നും വാർഡ് മെമ്പറും നാട്ടുക്കാരുമടക്കമുള്ളവർ ആരോപിക്കുന്നു. വെമ്പുഴ, കാക്കത്തോട്, ആനപന്തി ഈ 3 പാലങ്ങളും അപകടാവസ്ഥയിലാണെന്നും പുതുക്കി പണിയണമെന്നതുമാണ് നാട്ടുക്കാരുടെ ആവശ്യം. നിരവധി അഴിമതി ആരോപണങ്ങൾ ഈ പാലങ്ങളുടെ അറ്റക്കുറ്റ പണിക്കൾക്കായി ചിലവഴിക്കുന്ന തുകയിൽ നടന്നിട്ടുണ്ടെന്നും നാട്ടുക്കാർ ആരോപിക്കുന്നു. എടൂർ കബനി നിരത്ത് പാലത്തിൻക്കടവ് റോഡ് അപ്പ്ഗ്രേഡ് ചെയ്യത് അന്താരാഷ്ട്ര നിലവാരത്തിൽ വികസിപ്പിക്കുകയാണ് പൊതുമരാമത്ത് വകുപ്പിൽ നിന്നുള്ള ഉത്തരവ്. എന്നാൽ രേഖകളിൽ മാത്രം അന്താരാഷ്ട്ര നിലവാരം എന്ന് കാണിച്ച് പഞ്ചായത്ത് റോഡിനുള്ള മിനിമം നിലവാരം പോലും അധികൃതർ ഈ നിർമ്മാണ പ്രവൃത്തിക്ക് നൽകുന്നില്ല. പകരം നടക്കുന്നത് അഴിമതിയാണെന്ന് വ്യക്തം. എടൂരു മുതൽ പാലത്തിൻക്കടവ് വരെയുള്ള എകദേശം 24 കിമി നീളത്തിലാണ് മേൽ റോഡിന്റെ നിർമ്മാണ പ്രവൃത്തികൾ നടക്കുക. ഈ തിരുമാനത്തിന്റെ സണ്ണി ജോസഫ് എംഎൽഎ അദ്ധ്യക്ഷനായ റിവ്യു കമ്മിറ്റി റിപ്പോർട്ട് മലയോര ശബ്ദത്തിന് ലഭിച്ചു.
പിഡബ്ല്യുഡി മാനദണ്ഡങ്ങൾക്കും മാനുവലിനും എതിരായാണ് നിലവിൽ കച്ചേരിക്കടവ് മുതൽ പാലത്തിൽ കടവ് വരെയും, വാണിയപാറ തട്ട് മുതൽ അങ്ങാടിക്കടവ്വരെയും. മേൽപാലങ്ങളിലും നടക്കുന്നഅറ്റക്കുറ്റ പണികൾ നടക്കുന്നത്.ഈ റോഡിൻ്റെ വികസനത്തിന് നാട്ടുകാർ എതിരല്ല തന്നെയുമല്ല റോഡിനാവിശ്യത്തിന് വേണ്ടുന്ന സ്ഥലം സർക്കാർ ഏറ്റെടുക്കുന്ന പക്ഷം വിട്ടുകൊടുക്കാൻ നാട്ടുക്കാർ തയ്യാറുമാണ്. 128 കോടി രൂപ മുടക്കി റോഡും അനുബന്ധ മേൽപ്പാലങ്ങളും പണിയെടുപ്പിക്കുമ്പോൾ പാലിക്കേണ്ടുന്ന യാതൊരു നിയമവും കോൺട്രാക്റ്ററോ മറ്റ് ബന്ധപ്പെട്ടവരോ ചെയ്യുന്നില്ല.
നിലവിൽ കച്ചേരിക്കടവ് മുതൽ പാലത്തിൽ കടവ് വരെയും. വാണിയപാറ തട്ട് മുതൽ അങ്ങാടിക്കടവ് വരെയും. കവല മുതൽ എടൂർ സിമിത്തേരി ജംഗ്ഷൻ വരെയുള്ള കുറഞ്ഞ ദൂരം മാത്രമേ മേൽ റോഡിന് വേണ്ടി ഭൂമി എടുക്കേണ്ടത്യി വരുന്നുള്ളു. എന്നാൽ മേൽ റോഡിനുള്ള സ്ഥലം ജനങ്ങൾ സൗജന്യമായി വിട്ടുതരട്ടെയെന്ന നിഷേധാത്മകമായ സമീപനമാണ് ബന്ധപ്പെട്ടവർ എടുത്തത്. അതിനാൽ കടക്കെണിയിലായ കർഷകർ വീണ്ടും സ്ഥലം കെടുക്കുകയും, നിലവിലുള്ള മതിലുകൾ, അപകടത്തിലാവുന്ന വീടുകൾ, ഇവയുടെ നഷ്ടം എല്ലാം സാധാരണ കർഷകൻ്റെ ചുമലിൽ തന്നെ അടിച്ചേൽപ്പിക്കുന്ന രീതിയാണ് ഇവിടെ അധികൃതർ കൈക്കൊണ്ടത്. വികസന ആവശ്യങ്ങൾക്ക് ജനങ്ങളുടെ ഭൂമി ഏറ്റെടുക്കുകയാണങ്കിൽ മതിയായ വില കൊടുക്കണമെന്നുള്ള സുപ്രീം കോടതിയുടെ വിധിയുടെ നഗ്നമായ ലംഘനമാണ്. മേൽ റോഡ് ടെണ്ടർ സികരിച്ചത് പാലാരിവട്ടം പാലം പണിത കമ്പനിയാണ്. കരിമ്പട്ടികയിൽ പെട്ടിട്ടുള്ള കമ്പനിയാണത്. ലോകത്തിന് മുഴുവൻ നാണക്കേടുണ്ടാക്കിയ പാലാരിവട്ടം എന്ന പഞ്ചവടി പാലം, തകർത്ത് തന്നവരുടെ കൈയ്യിൽ തന്നെ വീണ്ടും റോഡുകളും മേൽപ്പാലങ്ങളും പുനർ നിർമ്മാണത്തിന് എങ്ങനെയെത്തി എന്ന അമ്പരപ്പിലാണ് ജനങ്ങൾ. എന്ത് തന്നെയായലും കൃത്യമായി മേൽപാലങ്ങൾ ശക്തിപ്പെടുത്തുകയല്ല, പുനർ നിർമ്മിക്കും എന്ന ഉറപ്പ് ലഭിക്കും വരെ നിർമ്മാണ പ്രവൃത്തികൾ തടഞ്ഞു വയ്ക്കാനാണ് നാട്ടുക്കാരുടെ തീരുമാനം.
Edoor palathumkadav road