---
title: "വേനലിൽ ഒരു കുളിർമ്മയായി റബർ കർഷകർക്ക് ആശ്വാസം."
english_title: "A relief to rubber farmers as a coolness in summer. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/106378/a-relief-to-rubber-farmers-as-a-coolness-in-summer"
published_at: "2023-03-31T19:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6426e913745a7_rubber_farmer.jpg"
keywords: []
---

# വേനലിൽ ഒരു കുളിർമ്മയായി റബർ കർഷകർക്ക് ആശ്വാസം.

> **Lead Summary:** റബർ കർഷകർക്കുള്ള വിലസ്ഥിരതാ ഫണ്ട് ലഭിച്ച് തുടങ്ങി.റബർ കർഷകർക്ക് വിതരണത്തിനായി കഴിഞ്ഞ ആഴ്ച് 23.45 കോടി രൂപ സംസ്ഥാന സർക്കാർ അനുവദിച്ചിരുന്നു.. ഈ തുകയാണ് കർഷകരുടെ അക്കൗണ്ടുകളിലെത്തി തുടങ്ങിയത്. ഇക്കഴിഞ്ഞ ഫെബ്രുവരി 28 വരെയുള്ള എല്ലാ തുകയും അനുവദിച്ചതായി ധനമന്ത്രിയുടെ ഓഫിസ് അറിയിച്ചിരുന്നു.120 കോടിരൂപയുടെ അപേക്ഷയാണ് സർക്കാരിനു പരിഗണനയിലുള്ളത്. ഇതിൽ 30 കോടി നേരത്തെ അനുവദിച്ചിരുന്നു.

## Article Content

റബർ കർഷകർക്കുള്ള വിലസ്ഥിരതാ ഫണ്ട് ലഭിച്ച് തുടങ്ങി.റബർ കർഷകർക്ക് വിതരണത്തിനായി കഴിഞ്ഞ ആഴ്ച് 23.45 കോടി രൂപ സംസ്ഥാന സർക്കാർ അനുവദിച്ചിരുന്നു.. ഈ തുകയാണ് കർഷകരുടെ അക്കൗണ്ടുകളിലെത്തി തുടങ്ങിയത്. ഇക്കഴിഞ്ഞ ഫെബ്രുവരി 28 വരെയുള്ള എല്ലാ തുകയും അനുവദിച്ചതായി ധനമന്ത്രിയുടെ ഓഫിസ് അറിയിച്ചിരുന്നു.120 കോടിരൂപയുടെ അപേക്ഷയാണ് സർക്കാരിനു പരിഗണനയിലുള്ളത്. ഇതിൽ 30 കോടി നേരത്തെ അനുവദിച്ചിരുന്നു.

ഒരു കിലോയ്ക്ക് 170 രൂപയാണ് സർക്കാർ ഇൻസെന്റീവ് പ്രഖ്യാപിച്ചത്. 145രൂപയാണ് ഇപ്പോഴത്തെ വിപണി വില. ശേഷിക്കുന്ന തുക സർക്കാർ ഇൻസെന്റീവായി നൽകും. 1.47 ലക്ഷം കർഷകർ അപേക്ഷകളാണ് സർക്കാരിനു മുന്നിലെത്തിയത്. റബർ കർഷകർ അവരുടെ മേഖലയിലെ റബർ സൊസൈറ്റിയിലാണ് അപേക്ഷ നല്‍കേണ്ടത്.സൊസൈറ്റി റബർ ബോർഡിന് അപേക്ഷ കൈമാറും. റബർ ബോർ‌ഡ് പരിശോധിച്ച് സർക്കാരിന് അയയ്ക്കും. ഇത്രയും നടപടി ക്രമങ്ങൾ ഉള്ളതിനാൽ തുക നൽകാൻ പലപ്പോഴും കാലതാമസം ഉണ്ടാകാറുണ്ടെന്ന് ധനവകുപ്പ് പറയുന്നു.

റബർ കർഷകരുടെ സബ്സിഡിക്കുള്ള ബജറ്റ് വിഹിതം 600 കോടിരൂപയായി ഉയർത്തിയിരുന്നു. റബറിന് 300 രൂപ ലഭിക്കാൻ കേന്ദ്രസർക്കാർ ഇടപെട്ടാൽ തെരഞ്ഞെടുപ്പിൽ അനുകൂല നിലപാട് എടുക്കുമെന്ന തലശേരി അതിരൂപത അധ്യക്ഷൻ മാർ ജോസഫ് പാംപ്ലാനിയുടെ പ്രഖ്യാപനം വിവാദമായിരുന്നു.ഇതിനിടെയാണ് വേനലിൽ ഒരു കുളിർമ്മയായി റബർ കർഷകർക്കുള്ള സർക്കാർ സബ്സിസി തുക വിതരണം ധൃതഗതിയിൽ പുരോഗമിക്കുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/106378/a-relief-to-rubber-farmers-as-a-coolness-in-summer)