സണ്ണി ജോസഫിന് വെള്ളാപ്പള്ളിയുടെ സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് ആന്റോ ആന്റണി

സണ്ണി ജോസഫിന് വെള്ളാപ്പള്ളിയുടെ സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് ആന്റോ ആന്റണി
May 11, 2025 02:26 PM | By Remya Raveendran

തിരുവനന്തപുരം :  സണ്ണി ജോസഫിന് വെള്ളാപ്പള്ളിയുടെ സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് ആന്റോ ആന്റണി M P. വെള്ളാപ്പളളി നടേശൻ ബി.ജെ.പി.യുടെയും, സി.പി.ഐ.എമ്മിന്റെയും താൽപര്യങ്ങൾ സംരക്ഷിക്കാൻ വളരെ ശക്തമായി പ്രവർത്തിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ ആ പ്രവർത്തനം ശക്തമായി തുടരട്ടെ. കോൺഗ്രസിന് ഉപദേശം നൽകാൻ സമയം എടുക്കേണ്ടെന്നും ആന്റോ ആന്റണി പറഞ്ഞു. Fb പോസ്റ്റിലാണ് വിമർശനം.

സണ്ണി ജോസഫ് വളരെ മാന്യനായ പൊതുപ്രവർത്തകൻ ആണ്. 24 വർഷങ്ങൾക്ക് മുൻപ് അദ്ദേഹം കണ്ണൂരിലും ഞാൻ കോട്ടയത്തും ഡി.സി.സി പ്രസിഡന്റ് ആകുന്നത് ഒരുമിച്ചാണ്. പതിറ്റാണ്ടുകൾ നീണ്ടു നിന്ന രാഷ്ട്രീയ പ്രവർത്തനത്തിന് ഒടുവിലാണ് അദ്ദേഹം ഡി.സി.സി പ്രസിഡന്റ് ആയത്. ഒരു ജനപ്രതിനിധി ആകാനുള്ള എല്ലാ അർഹതയും ഉണ്ടായിട്ടും 40 വർഷം അതിനുവേണ്ടി അദ്ദേഹം കാത്തിരിക്കേണ്ടിവന്നു.

അർഹതയില്ലാതിരുന്നിട്ടും അത്യുന്നതമായ പദവികൾ ലഭിച്ചിട്ടും അധികാരത്തിന്റെ ആർത്തിമൂത്ത് കോൺഗ്രസിനെ തകർക്കാനും, പിളർത്താനുമൊക്കെ ശ്രമിച്ച നേതാക്കൾ ഉള്ള പാർട്ടിയിലാണ് സണ്ണി ഇത്ര സമ്യമനത്തോടെ നിലപാട് സ്വീകരിച്ചത്. അത്രയും രാഷ്ട്രീയ മാന്യതയുള്ള സണ്ണി ജോസഫിനെയാണ് ഒരു മാന്യതയുമില്ലാതെ വെള്ളാപ്പള്ളി നടേശൻ ആക്രമിക്കുന്നത്.

അങ്ങനെ സണ്ണി ജോസഫിനെ ഒറ്റ തിരിഞ്ഞ് അക്രമിക്കാൻ വിട്ടുകൊടുക്കുന്ന പ്രശ്നമില്ല. കേരളത്തിലെ കോൺഗ്രസ് പ്രവർത്തകർ അദ്ദേഹത്തോടൊപ്പം നിൽക്കും. ദുർബ്ബലമായ കോൺഗ്രസിൽ സ്ഥാനങ്ങൾക്ക് പ്രസക്തിയില്ല ശക്തമായ കോൺഗ്രസിൽ പ്രവർത്തകനായി നിൽക്കുന്നതാണ് അഭിമാനമെന്നും ഫേസ്ബുക്കിൽ കുറിച്ചു.



Antoantonymp

Next TV

Related Stories
ഡിജിഎംഒ തല ചർച്ചയ്ക്ക് തയ്യാറെന്ന് സൂചന നൽകി പാകിസ്ഥാൻ

May 12, 2025 10:55 AM

ഡിജിഎംഒ തല ചർച്ചയ്ക്ക് തയ്യാറെന്ന് സൂചന നൽകി പാകിസ്ഥാൻ

ഡിജിഎംഒ തല ചർച്ചയ്ക്ക് തയ്യാറെന്ന് സൂചന നൽകി പാകിസ്ഥാൻ; ഇന്നലെ പാകിസ്ഥാൻ ധാരണ പാലിച്ചെന്ന്...

Read More >>
സംസ്ഥാനത്ത് ഇന്ന് ഉയർന്ന ചൂടിന് സാധ്യത.

May 12, 2025 10:23 AM

സംസ്ഥാനത്ത് ഇന്ന് ഉയർന്ന ചൂടിന് സാധ്യത.

സംസ്ഥാനത്ത് ഇന്ന് ഉയർന്ന ചൂടിന് സാധ്യത....

Read More >>
കെപിസിസി നേതൃത്വം  ഇന്ന് ചുമതലയേൽക്കും

May 12, 2025 10:18 AM

കെപിസിസി നേതൃത്വം ഇന്ന് ചുമതലയേൽക്കും

കെപിസിസി നേതൃത്വം ഇന്ന്...

Read More >>
കേളകത്തും ,കൊട്ടിയൂരിലും ഡങ്കിപ്പനി ബാധിതരുടെ എണ്ണം കുതിക്കുന്നു

May 12, 2025 10:01 AM

കേളകത്തും ,കൊട്ടിയൂരിലും ഡങ്കിപ്പനി ബാധിതരുടെ എണ്ണം കുതിക്കുന്നു

കേളകത്തും ,കൊട്ടിയൂരിലും ഡങ്കിപ്പനി ബാധിതരുടെ എണ്ണം...

Read More >>
സെക്യൂരിറ്റി കം വാച്ച്‌മാൻ ഒഴിവ്

May 12, 2025 08:42 AM

സെക്യൂരിറ്റി കം വാച്ച്‌മാൻ ഒഴിവ്

സെക്യൂരിറ്റി കം വാച്ച്‌മാൻ...

Read More >>
അസിസ്റ്റന്റ് പ്രൊഫസർ നിയമനം

May 12, 2025 07:16 AM

അസിസ്റ്റന്റ് പ്രൊഫസർ നിയമനം

അസിസ്റ്റന്റ് പ്രൊഫസർ...

Read More >>
News Roundup