കൊട്ടിയൂർ : മണത്തണ കൊട്ടിയൂരിൽ പ്രക്കൂഴം ദിവസത്തെ അവിൽ നിവേദ്യത്തിനും ഗണപതി ഹോമത്തിനും ആവശ്യമായ അവിൽ എഴുനള്ളിച്ചെത്തിക്കുന്ന ചടങ്ങാണ് 'അവിൽ വരവ്,. കോങ്ങാറ്റ ചക്രപാണി ക്ഷേത്രത്തിന്റെ താന്തികാധിപനായ പുല്ലഞ്ചേരി ഇല്ലക്കാർക്കാണ് 'പ്രക്കൂഴം' ദിവസത്തേക്കുള്ള അവിൽ കൊട്ടിയൂരിൽ എത്തിക്കാനുള്ള അവകാശം.
കോങ്ങാറ്റ ചക്രപാണി ക്ഷേത്രത്തിൽ നിന്നും അവിലുമായി പുറപ്പെടുന്ന സംഘം തലേ ദിവസം മണത്തണയിൽ എത്തി വിശ്രമിച്ച് പ്രക്കൂഴം ദിവസം രാവിലെ കൊട്ടിയൂരിലേക്ക് പുറപ്പെടുന്നു. രാവിലെയോടെ കൊട്ടിയൂർ ഇക്കരെ ക്ഷേത്രത്തിലെത്തിക്കുന്ന അവിൽ 'കുത്തൂട്ടിൽ' വച്ച് നടക്കുന്ന അടിയന്തിര യോഗത്തിന് മുൻപാകെ അളന്ന് തിട്ടപ്പെടുത്തുന്നു.
Kottiyoor