പോലീസ് അകാരണമായി മര്‍ദിച്ചെന്ന ആരോപണവുമായി യുവാവ്.

പോലീസ് അകാരണമായി മര്‍ദിച്ചെന്ന ആരോപണവുമായി യുവാവ്.
Apr 2, 2023 01:33 PM | By Daniya

കൊച്ചി: പോലീസ് അകാരണമായി മര്‍ദിച്ചെന്ന ആരോപണവുമായി യുവാവ്. കാക്കനാട് സ്വദേശിയായ റിനീഷ് ആണ് എറണാകുളം നോര്‍ത്ത് പോലീസ് അകാരണമായി മര്‍ദിച്ചെന്ന ആരോപണമുന്നയിച്ചത്. സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടതിനെത്തുടര്‍ന്ന് കസ്റ്റഡിയിലെടുത്തതാണെന്നും മര്‍ദിച്ചിട്ടില്ലെന്നും നോര്‍ത്ത് പോലീസും പറയുന്നു. 'നോര്‍ത്ത് പാലത്തിന് സമീപത്തിരിക്കുമ്പോള്‍ അവിടെ പോലീസെത്തുകയും എവിടെയാണ് വീടെന്ന് ചോദിക്കുകയും ചെയ്തു. കാക്കനാട് ആണ് വീട് എന്ന് പറഞ്ഞതിനു പിന്നാലെ ഫോണ്‍ പരിശോധിക്കണമെന്നായി.

ഫോണ്‍ കൊടുക്കില്ലെന്ന് പറഞ്ഞു. ശേഷം എന്നെ പരിശോധിക്കണമെന്നാണ് പോലീസ് പറഞ്ഞത്. പോക്കറ്റില്‍ എന്താണെന്ന് പോലീസ് ചോദിച്ചു. ഒരു ഹെഡ്‌സെറ്റ് മാത്രമാണുണ്ടായിരുന്നത്. ഹെഡ്‌സെറ്റ് പുറത്തേക്കെടുക്കാന്‍ തുടങ്ങുന്നതിനിടെ കൈയിലുണ്ടായിരുന്ന ലാത്തി കൊണ്ട് അടിച്ചു. എന്തിനാണ് അടിക്കുന്നതെന്ന് ചോദിക്കുന്നതിന് മുന്‍പുതന്നെ കവിളത്ത് ശക്തിയായി അടിച്ചു. പിന്നാലെ തലകറക്കവും ഛര്‍ദിയുമുണ്ടായി.

ഒരു ഭാഗം മരവിച്ചതുപോലെ അനുഭവപ്പെട്ടു. അത്ര ശക്തമായാണ് അടിച്ചത്'- റിനീഷ് പറയുന്നു. പിന്നാലെ റിനീഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു. സ്റ്റേഷനില്‍വെച്ച് ഛര്‍ദിച്ചതിനെത്തുടര്‍ന്ന് പോലീസ് ആശുപത്രിയില്‍ കൊണ്ടുപോയി. ശേഷം അഞ്ച് മണിയോടെ ഇയാളെ വിട്ടയക്കുകയായിരുന്നു. ശാരീരിക പ്രശ്‌നങ്ങളെത്തുടര്‍ന്ന് റിനീഷ് ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. മാന്‍പവര്‍ സപ്ലൈയുമായി ബന്ധപ്പെട്ട കമ്പനിയിലെ ജീവനക്കാരനാണ് റിനീഷ്.

റെയില്‍വേ സ്റ്റേഷനിലും മറ്റുമായി ജോലി തേടിവരുന്നവരുമായി സംസാരിക്കുന്നതിനായി കാത്തിരിക്കുകയായിരുന്നു റിനീഷ് എന്നാണ് പറയുന്നത്. ഇതിനിടെയിലാണ് പോലീസ് മര്‍ദ്ദനമേറ്റത്.

അതേസമയം നോര്‍ത്ത് പാലത്തിന് സമീപം മയക്കുമരുന്ന് വില്‍പ്പനയടക്കമുള്ള കാര്യങ്ങള്‍ നടക്കുന്നുണ്ടെന്ന വിവരമുണ്ടായിരുന്നു. തുടര്‍ന്നാണ് പ്രദേശത്ത് പരിശോധന നടത്തിയതെന്നും റിനീഷിനെ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടതിനെത്തുടര്‍ന്ന് കസ്റ്റഡിയിലെടുത്തതാണെന്നും മര്‍ദിച്ചിട്ടില്ലെന്നും നോര്‍ത്ത് പോലീസ് പറയുന്നു

The young man accused the police of beating him for no reason.

Next TV

Related Stories
ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഉണ്ടായ ഏറ്റുമുട്ടലിൽ 3 ലഷ്കർ-ഇ-തൊയ്ബ ഭീകരർ കൊല്ലപ്പെട്ടു

May 13, 2025 12:38 PM

ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഉണ്ടായ ഏറ്റുമുട്ടലിൽ 3 ലഷ്കർ-ഇ-തൊയ്ബ ഭീകരർ കൊല്ലപ്പെട്ടു

ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഉണ്ടായ ഏറ്റുമുട്ടലിൽ 3 ലഷ്കർ-ഇ-തൊയ്ബ ഭീകരർ...

Read More >>
പാനൂരില്‍ സ്റ്റീൽ ബോംബ് കണ്ടെത്തി

May 13, 2025 12:26 PM

പാനൂരില്‍ സ്റ്റീൽ ബോംബ് കണ്ടെത്തി

പാനൂരില്‍ സ്റ്റീൽ ബോംബ്...

Read More >>
സിബിഎസ്ഇ പ്ലസ് ടു പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

May 13, 2025 12:05 PM

സിബിഎസ്ഇ പ്ലസ് ടു പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

സിബിഎസ്ഇ പ്ലസ് ടു പരീക്ഷാഫലം...

Read More >>
കരിപ്പൂർ വിമാനത്താവളത്തിൽ വൻ കഞ്ചാവ് വേട്ട

May 13, 2025 11:51 AM

കരിപ്പൂർ വിമാനത്താവളത്തിൽ വൻ കഞ്ചാവ് വേട്ട

കരിപ്പൂർ വിമാനത്താവളത്തിൽ വൻ കഞ്ചാവ്...

Read More >>
ഇരുപത്തിയെട്ടാമതു  ഭവനത്തിനും തറക്കല്ലിട്ട് പേരാവൂർ 'ട്വന്റി പ്ലസ് ചാരിറ്റബിൾ ട്രസ്റ്റ്'

May 13, 2025 10:54 AM

ഇരുപത്തിയെട്ടാമതു ഭവനത്തിനും തറക്കല്ലിട്ട് പേരാവൂർ 'ട്വന്റി പ്ലസ് ചാരിറ്റബിൾ ട്രസ്റ്റ്'

ഇരുപത്തിയെട്ടാമതു ഭവനത്തിനും തറക്കല്ലിട്ട് പേരാവൂർ 'ട്വന്റി പ്ലസ് ചാരിറ്റബിൾ...

Read More >>
സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത

May 13, 2025 10:19 AM

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക്...

Read More >>