---
title: "തിയോഫിയ: കെസിവൈഎം നെല്ലിക്കാംപോയിൽ ഫൊറോന മെഗാ യുവജനസംഗമം "
english_title: "Theofia: Phorona Mega Youth Meet at KCYM Nellicampo "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/111800/theofia-phorona-mega-youth-meet-at-kcym-nellicampo"
published_at: "2023-04-30T19:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644e74428ae35_kcym_thalassery_ulikkal.jpg"
keywords: []
---

# തിയോഫിയ: കെസിവൈഎം നെല്ലിക്കാംപോയിൽ ഫൊറോന മെഗാ യുവജനസംഗമം 

> **Lead Summary:** **ഉളിക്കൽ :** കെസിവൈഎം നെല്ലിക്കാംപോയിൽ ഫൊറോന അഭിമുഖ്യത്തിൽ തിയോഫിയ എന്ന പേരിൽ മെഗാ യുവജനസംഘമം ഉളിക്കൽ ബഥേൽ ഓഡിറ്റോറിയത്തിൽ വച്ച് സംഘടിപ്പിച്ചു. സഭ നേരിടുന്ന പ്രതിസന്ധികളിൽ, ക്രൈസ്തവ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചു കത്തോലിക്കാ സഭയുടെ ശബ്ദമാകുവാൻ യുവജനങ്ങൾ ഉണ്ടെന്ന് ബോധ്യപ്പെടുത്തിക്കൊണ്ട് ആയിരത്തോളം യുവജനങ്ങൾ പങ്കാളികളായി.

## Article Content

**ഉളിക്കൽ :** കെസിവൈഎം നെല്ലിക്കാംപോയിൽ ഫൊറോന അഭിമുഖ്യത്തിൽ തിയോഫിയ എന്ന പേരിൽ മെഗാ യുവജനസംഘമം ഉളിക്കൽ ബഥേൽ ഓഡിറ്റോറിയത്തിൽ വച്ച് സംഘടിപ്പിച്ചു. സഭ നേരിടുന്ന പ്രതിസന്ധികളിൽ, ക്രൈസ്തവ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചു കത്തോലിക്കാ സഭയുടെ ശബ്ദമാകുവാൻ യുവജനങ്ങൾ ഉണ്ടെന്ന് ബോധ്യപ്പെടുത്തിക്കൊണ്ട് ആയിരത്തോളം യുവജനങ്ങൾ പങ്കാളികളായി.

കെസിവൈഎം നെല്ലിക്കാംപൊയിൽ ഫൊറോന പ്രസിഡൻ്റ് അബിൻ വടക്കേക്കര അധ്യക്ഷത വഹിച്ച ചടങ്ങ് തലശ്ശേരി അതിരൂപത അധ്യക്ഷൻ ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി ഉദ്ഘാടനം ചെയ്തു.കെസിവൈഎം തലശ്ശേരി അതിരൂപ ചിഞ്ചു വട്ടപ്പാറ മുഖ്യാതിഥിയായിരുന്നു.

നെല്ലിക്കാംപൊയിൽ ഫൊറോന വികാരി വെരി. റവ ഫാ ജോസഫ് കാവനാടി, മണിക്കടവ് ഫൊറോന വികാരി വെരി . റവ. ഫാ. പയസ് പടിഞ്ഞാറെമുറിയിൽ, മേഖല ഡയറക്ടർ - ഫാ. എഡ്വവിൻ കോയിപ്പുറം,ഉളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പിസി ഷാജി,ഫാ . ജെയ്സൺ കുനാനിക്കൽ, ഫൊറോന ഭാരവാഹികളായ അഖിൽ ചാലിൽ പുത്തൻപുരയിൽ, കാതറിൻ കൊടിയംക്കുന്നേൽ, അഥീന ഇമ്മാനുവേൽ എന്നിവർ പ്രസംഗിച്ചു.

തുടർന്ന് നടത്തിയ ആവേശോജജ്വലമായ യുവജന റാലി അതിരൂപത യുവജന ഡയറക്ടർ ഫാ. ജിൻസ് വാളിപ്ലാക്കൽ ഫ്ളാഗ് ഓഫ് ചെയ്തു. അബ്ഹോഗ മ്യൂസിക് ബാൻഡിൻ്റെ സംഗീത പരിപാടി യുവജനസംഗമത്തിനു മാറ്റ് കൂട്ടി

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/111800/theofia-phorona-mega-youth-meet-at-kcym-nellicampo)