വാണിയപ്പാറ: അയ്യകുന്ന്പഞ്ചായത്തിലെ വാണിയപ്പാറയിൽ മിക്സർ യൂണിറ്റ് ലോറി കടയിലേക്ക് പാഞ്ഞു കയറി വിദ്യാർത്ഥിക്ക് പരിക്ക്. ഒഴുകയിൽ ബിജുവിന്റെ ഫർണിച്ചർ കടയിലേക്ക് പാഞ്ഞു കയറി ബിജുവിന്റെ മകൻ ആൽഫിയോ (13)ക്കാണ് പരിക്കേറ്റത്. തിങ്കളാഴ്ച വൈകിട്ട് ആറുമണിയോടെ ആയിരുന്നു അപകടം.
വാണിയപ്പാറ ടൗണിന് അടുത്തുള്ള കയറ്റത്തിൽ നിന്ന് തനിയെ ഉരുണ്ടു നീങ്ങിയാണ് ലോറിയാണ് അപ്രതീക്ഷിതമായി അപകടം വിതച്ചത്. കടക്കുള്ളിലായിരുന്ന ലോറിക്കും മിഷിനറിക്കും ഉള്ളിൽ പെട്ടുപോകുക ആയിരുന്നു. വളരെ നേരത്തെ പരിശ്രമത്തിന് ശേഷമാണ് ഉള്ളിൽ കുടുങ്ങിയ കുട്ടിയെ വെളിയിലെടുക്കാൻ സാധിച്ചത്.
ഇരുകാലുകൾക്കും ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻതന്നെ ആശുപത്രിയിലേക്ക് മാറ്റി. സാരമായ നാശനഷ്ടങ്ങൾ സംഭവിച്ചു. കെ എസ് ടി പിയുടെ റോഡ് നിർമ്മാണത്തിനിടയിൽ കോൺക്രീറ്റുമായി വന്ന മിക്സർ ലോറിയാണ് അപകടത്തിൽപ്പെട്ടത് സംഭവമറിഞ്ഞ് മട്ടന്നൂർ ഫയർഫോഴ്സും പോലീസും സ്ഥലത്തെത്തിയിരുന്നു..
Mixer lorry accident in Vaniyapara, a major disaster was avoided.