മെയ് 15 ന് ശിഹാബ് തങ്ങള്‍ കനിവ് ചാരിറ്റി സെന്റര്‍ ഉദ്ഘാടനം ചെയ്യും.

മെയ് 15 ന്  ശിഹാബ് തങ്ങള്‍ കനിവ് ചാരിറ്റി സെന്റര്‍  ഉദ്ഘാടനം ചെയ്യും.
May 12, 2023 11:36 PM | By Daniya

മാനന്തവാടി:  ഇരുപത്തിയഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച്  എടവക രണ്ടേ നാലില്‍ നിര്‍മ്മിച്ച പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ കനിവ് പാലിയേറ്റീവ് റിലീഫ് കമ്മിറ്റി നിര്‍മ്മിച്ച കെ.ടി.അമ്മദ് ഹാജി സ്മാരക സൗധം 15 ന് വൈകുന്നേരം മൂന്ന് മണിക്ക് സംസ്ഥാന മുസ്ലിം യൂത്ത് ലീഗ് പ്രസിഡണ്ട് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.

നാദാപുരം ടി.ടി.കെ.ഖദീജ ഹജ്ജുമ്മയുടെ സ്മരണക്കായി ടി.ടി.കെ.കുടുംബമാണ് കെട്ടിടം നിര്‍മ്മിച്ച് നല്‍കിയത്.സമൂഹത്തില്‍ ഏറെ ദുരിതമനുഭവിക്കുന്ന വരെ സഹായിക്കാനായി നിരവധി പദ്ധതികളാണ് കനിവ് ചാരിറ്റി സെന്റര്‍ നടത്തിവരുന്നത്.

നിര്‍ദ്ദനരായ രോഗികള്‍ക്ക് സൗജന്യ മെഡിക്കല്‍ കിറ്റ് വിതരണം,ആംബുലന്‍സ് സൗകര്യം, എല്ലാ വിധമെഡിക്കല്‍ ഉപകരണങ്ങളുടെയും സൗജന്യ വിതരണം, പ്രകൃതിസംരക്ഷണം, വിദ്യാഭ്യാസ സഹായങ്ങള്‍ ഏറെ ദുരിതമനുഭവിക്കുന്നവരെ കണ്ടെത്തി അവരെ സഹായിക്കാനായി കിറ്റ് വിതരണം, രോഗി പരിചരണം, തുടങ്ങി നിരവധി സാമൂഹിക സേവനങ്ങളാണ് കനിവ് നടത്തി വരുന്നത്.

ഭാവിയില്‍ഡയാലി സസ് സെന്റര്‍,ഫിസിയോതെറാപ്പി സെന്റര്‍ എന്നിവ തുടങ്ങുന്നതിനുള്ള പ്രാഥമിക നടപടികളും സ്വീകരിച്ചു വരുന്നുണ്ട്. ജില്ലാ മുസ്ലിം ലീഗ് പ്രസിഡണ്ട് കെ.കെ.അഹമ്മദ് ഹാജി, ജനറല്‍ സിക്രട്ടറി ടി.മുഹമ്മദ്, ടി.ടി.കെ അമ്മദ് ഹാജി, പൂക്കോയ തങ്ങള്‍ ഹോസ്പിസ് സി.എഫ്.ഒ.ഡോ: എം.എ.അമീറലി, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിന്‍ ബേബി, എടവക പഞ്ചായത്ത് പ്രസിഡണ്ട് എച്ച്.ബി. പ്രദീപ് മാസ്റ്റര്‍, എന്നിവര്‍ സംബന്ധിക്കും രാത്രി ഏഴ് മണിക്ക് ഉസ്താദ് ഖലീല്‍ ഹുദവി കാസര്‍ഗോഡ് മുഖ്യ പ്രഭാഷണം നടത്തും.


Shihab Thangal Kaniv Charity Center will be inaugurated on May 15.

Next TV

Related Stories
Top Stories










News Roundup