കണ്ണൂർ : കേരളത്തിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ സംഘപരിവാർ വൽക്കരിക്കാനുള്ള കേരള ഗവർണ്ണറുടെ നടപടികൾക്കെതിരെSFI ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണൂർ ഹെഡ്പോസ്റ്റ് ഓഫീസിലേക്ക് മാർച്ച് നടത്തി. പാറക്കണ്ടി പരിസരത്ത് നിന്നാരംഭിച്ച മാർച്ച് പഴയ ബസ്റ്റാൻ്റ് വഴി ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ ടൗൺ പോലീസ് തടഞ്ഞു.
ഗേറ്റ് ബലം പ്രയോഗിച്ച് തളളി തുറകാൻ പ്രവർത്തകർ ശ്രമിച്ചെങ്കിലും പോലീസ് തടഞ്ഞു. ഇതിനിടയിൽ 2 പ്രവർത്തകർ ഗേറ്റിൻ്റെ വിടവിലുടെ അകത്ത് കടന്നെങ്കിലും പോലീസ് തടഞ്ഞു.പ്രതിഷേധ പരിപാടി SFI സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം അഖില ടി പി ഉദ്ഘാടനം ചെയ്തു.
Sfimarch