ഗ്രാമോത്സവവും, അങ്കണ്‍വാടി വാര്‍ഷികവും, വലിച്ചെറിയല്‍ മുക്ത വാര്‍ഡ് പ്രഖ്യാപനവും മെയ് 26 ന്.

 ഗ്രാമോത്സവവും,  അങ്കണ്‍വാടി വാര്‍ഷികവും, വലിച്ചെറിയല്‍ മുക്ത വാര്‍ഡ് പ്രഖ്യാപനവും മെയ് 26 ന്.
May 25, 2023 09:29 PM | By Daniya

മാനന്തവാടി: മാനന്തവാടി നഗരസഭ പാലാക്കുളി ഡിവിഷനിലെ ഗ്രാമോത്സവവും,  അങ്കണ്‍വാടി വാര്‍ഷികവും, വലിച്ചെറിയല്‍ മുക്ത വാര്‍ഡ് പ്രഖ്യാപനവും മെയ് 26 ന് വിപുലമായ പരിപാടികളൊടെ നടത്തുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.വൈകുന്നേരം 4 മണിക്ക് കുടുംബശ്രീ അംഗങ്ങളുടെ വടം വലി മത്സരം നടക്കും. 5.30ന് വലിച്ചെറിയല്‍ മുക്ത വാര്‍ഡ് പ്രഖ്യാപനം നഗരസഭ ചെയര്‍പേഴ്‌സണ്‍ സി കെ രത്‌ന വല്ലി നിര്‍വ്വഹിക്കും.

വിവിധ കലാ പരിപാടികളും ഉണ്ടാകും. മാനന്തവാടി സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എം എം അബ്ദുള്‍ കരീം സമമാന ദാനം നിര്‍വ്വഹിക്കും, അങ്കണ്‍വാടി, കുടുംബശ്രീ, വാര്‍ഡ് വികസന സമിതി, സ്വാശ്രയസംഘങ്ങള്‍, എനിവരുടെ സംയുക്താഭിമുഖ്യത്തിലാണ് ചടങ്ങുകള്‍ സംഘടിപ്പിക്കുന്നത്.വാര്‍ത്താ സമ്മേളനത്തില്‍ ഡിവിഷന്‍ കൗണ്‍സിലര്‍ എം നാരായണന്‍, എസ് ടി ജോസഫ്, കെ ആര്‍ രഘുനാഥന്‍, ഉഷ മെതിയറ, കെ വി അന്നമ്മ ,, വിനീഷ് കോട്ടായി, രാഘവന്‍ കിഴക്കേ വീട് എന്നിവര്‍ പങ്കെടുത്തു.

Under the Tirunelli Forest Station, the Pulayankolli Forest Pond has been renovated.

Next TV

Related Stories