നായര്‍ മഹാ സമ്മേളനം നടത്തി

നായര്‍ മഹാ സമ്മേളനം നടത്തി
May 28, 2023 08:37 PM | By Daniya

പുല്‍പ്പള്ളി: സമുദായം നേരിടുന്ന വെല്ലുവിളികളെ സധൈര്യം നേരിടുന്നതിന് കര്‍മ്മപഥങ്ങളില്‍ കാലിടറാതെ നമ്മെ നയിക്കുന്നതിന് ശക്തമായ നേതൃത്വമാണ്നമുക്കുള്ളതെന്ന് എന്‍.എസ്.എസ്. ഡയറക്ടര്‍ ബോര്‍ഡ് അംഗം എം പി ഉദയഭാനു പറഞ്ഞു. പുല്‍പ്പള്ളി മേഖലാ  നായര്‍ മഹാ സമ്മേളനം എം.ആര്‍ .ഭാസ്‌ക്കരന്‍ പിള്ള നഗറില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നായര്‍ സമുദായങ്ങളുടെ ഐക്യവും കെട്ടുറപ്പുംസുദൃഢമാക്കി സംഘടനയെ ചാലകശക്തിയാക്കി മാറ്റാന്‍ നമ്മുടെ നേതൃത്വത്തിന് കഴിഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.കെ .ജയപ്രകാശ് അദ്ധ്യക്ഷത വഹിച്ചു. എം. ബി .രാമകൃഷ്ണന്‍, എം.ജി.പത്മനാഭന്‍ നായര്‍, പി.കെ.മാധവന്‍ നായര്‍, കെ.എന്‍ മുരളീധരന്‍ നായര്‍, റ്റി.ആര്‍.മനോജ്, സി.എന്‍ ഉണ്ണികൃഷ്ണന്‍ നായര്‍, അനൂപ്, എന്‍.പി വേലായുധന്‍ നായര്‍, വേണുഗോപാലന്‍ നായര്‍ , ശ്രീധരന്‍ നായര്‍, വി.ജി.വേണുഗോപാല്‍, എം.ജി . വിജയന്‍ ,സോമരാജകുറുപ്പ് എന്നിവര്‍ പ്രസംഗിച്ചു. സമ്മേളനത്തിന്റെ മുന്നോടിയായി ടൗണില്‍ ഘോഷയാത്ര  നടത്തി.

Nair held a grand conference

Next TV

Related Stories
Top Stories


News Roundup