പേരാവൂർ : പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് റിസോഴ്സ് റിക്കവറി സെന്റർ (ആർ ആർ എഫ്) അയോത്തുംചാലിൽ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ സുധാകരൻ ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. പേരാവൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി പി വേണുഗോപാലൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ ബ്ലോക്ക് സെക്രട്ടറി ആർ സജീവൻ റിപ്പോർട് അവതരിപ്പിച്ചു. പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രീത ദിനേശൻ, കേളകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി ടി അനീഷ്, കൊട്ടിയൂർ ഗ്രാമപഞ്ചായത്ത്പ്രസിഡന്റ് റോയ് നമ്പുടാകം, ടി ബിന്ദു, വി ഹൈമാവതി,ജില്ലാ പഞ്ചായത്ത് അംഗം വി ഗീത,നവകേരളം കർമ്മപദ്ധതി 2 ജില്ലാ കോർഡിനേറ്റർ കെ സോമശേഖരൻ, ശുചിത്വ മിഷൻ ജില്ലാ കോർഡിനേറ്റർ കെ സുരേഷ് കുമാർ, ക്ലീൻ കേരള ജില്ലാ മാനേജർ ആശംസ് ഫിലിപ്പ്, വാർഡ് മെമ്പർ യു വി അനിൽകുമാർ തുടങ്ങിയവർ സംബന്ധിച്ചു.
Peravoor block panchayat resources ricavary center