വിദ്യാർത്ഥികൾക്ക് അയോട്ട എഡ്യൂക്കേഷണൽ ആപ്പിന്റെ സൗജന്യ ഫൌണ്ടേഷൻ കോഴ്സ് ആരംഭിച്ചു

വിദ്യാർത്ഥികൾക്ക് അയോട്ട എഡ്യൂക്കേഷണൽ ആപ്പിന്റെ സൗജന്യ ഫൌണ്ടേഷൻ കോഴ്സ് ആരംഭിച്ചു
May 31, 2023 03:35 PM | By Sheeba G Nair

വിദ്യാർത്ഥികൾക്ക് അയോട്ട എഡ്യൂക്കേഷണൽ ആപ്പിന്റെ സൗജന്യ ഫൌണ്ടേഷൻ കോഴ്സ് ആരംഭിച്ചതായി അയോട്ട സംരംഭകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പാഠഭാഗങ്ങൾ ലളിതവും രസകരവും സമഗ്രവുമായി അവതരിപ്പിച്ചുകൊണ്ട് അടുത്ത അധ്യയനവർഷം മുതൽ അയോട്ട എഡ്യൂക്കേഷണൽ ആപ്പിലൂടെ അധ്യാപകർ തത്സമയം ഓൺലൈൻ ട്യൂഷൻ ക്ലാസുകൾ ആരംഭിയ്ക്കുമെന്ന് ഇവർ പറഞ്ഞു.

ക്ലാസ് ആരംഭിയ്ക്കുന്നതിന് മുന്നോടിയായി, യൂ പി ,ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് ഗണിതം ,ഇംഗ്ളീഷ് എന്നീ വിഷയങ്ങൾക്ക് സൗജന്യ ഫൌണ്ടേഷൻ കോഴ്സ് സംഘടിപ്പിക്കും. . ജൂൺ അഞ്ചുമുതൽ ഒൻപതാം തിയ്യതിവരെ ദിവസേന രണ്ടു മണിക്കൂർ വീതമാണ് ക്ലാസുകൾ നടത്തുന്നത് . പ്ലേസ്റ്റോറിൽ അയോട്ട എന്നപേരിലും ആപ്പ് സ്റ്റോറിൽ അയോട്ട പ്ലസ് എന്നപേരിലും ആപ്പ് സൗജന്യമായി ഡൗൺലോഡ് ചെയ്തതിനുശേഷം ഓരോ ക്ലാസിലെയും വിദ്യാർഥികൾ കോഴ്സിന് രെജിസ്റ്റർ ചെയ്യേണ്ടതാണ് .

രെജിസ്റ്റർ ചെയ്യുന്നവർക്ക് ഒരാഴ്ചത്തെ കോഴ്സിൽ സൗജന്യമായി പങ്കെടുക്കാം. ഒട്ടേറെ പുതുമകളും സൗകര്യമുള്ളതാണ് വയനാട്ടിൽ നിന്നും പുറത്തിറങ്ങുന്ന അയോട്ട എഡ്യൂക്കേഷണൽ ആപ്പ്. ആഴത്തിലുള്ള പഠനത്തിനും സംശയങ്ങൾ ദൂരീകരിയ്ക്കുന്നതിനും റഫറൻസിനും പരീക്ഷയിൽ പങ്കെടുക്കുന്നതിനും സ്വയം വിലയിരുത്തുന്നതിനും രക്ഷിതാക്കൾക്ക് പഠനം മോണിറ്റർ ചെയ്യുന്നതിനും അയോട്ടയിലൂടെ സാധിയ്ക്കും .

ഓരോ കുട്ടിയുടെയും പഠനത്തിലും, മെച്ചപ്പെട്ടതും ശാസ്ത്രീയവുമായ പഠനശൈലി രൂപപ്പെടുത്തുന്നതിലും, ഉപരിപഠനത്തിന് ശക്തമായ അടിത്തറ ഉണ്ടാക്കുന്നതിലും കരിയർ ഗൈഡൻസ്, സിവിൽ സർവീസ് ഫൌണ്ടേഷൻ ക്ലാസുകൾ, സ്പോക്കൺ ഇംഗ്ളീഷ് , രക്ഷിതാക്കൾക്കും കുട്ടികൾക്കുമുള്ള മോട്ടിവേഷൻ ക്ലാസ്സുകൾ, ബോധവൽക്കരണം തുടങ്ങിയവയിലും അയോട്ടയിലൂടെയുള്ള ഓൺലൈൻ ക്ളാസ്സുകളിൽ അവസരങ്ങൾ ഉണ്ടാകും.

മാസംതോറും നടക്കുന്ന പരീക്ഷകൾക്കുപുറമേ മോഡൽ പരീക്ഷകൾക്കും വിവിധ സ്കോളർഷിപ്പ് പരീക്ഷകൾക്കുള്ള കോച്ചിങ്ങിനും പ്രാധാന്യം നൽകിയിട്ടുണ്ട് . ഓരോ വിഷയത്തിനും കുട്ടികൾക്കാവശ്യമായ സ്റ്റഡീനോട്ടുകൾ ഓഡിയോ, വീഡിയോ രൂപത്തിൽ ഉൾപ്പെടെ പ്രത്യേകമായി ലഭ്യമാക്കിയിട്ടുണ്ടെന്നത് എടുത്തു പറയേണ്ടതാണ്. ഐ ടി സാങ്കേതികവിദ്യയുടെ സഹായത്തോടെ ഡിജിറ്റൽ വിഭവങ്ങളും ക്ലാസ്സുകളിൽ ഉണ്ടായിരിക്കും.

ഓരോ ക്ലാസുകളിലേയ്ക്കുമുള്ള ഡിജിറ്റൽ വീഡിയോകളും ഗ്രാഫിക്കുകളും തയ്യാറാക്കുന്നത് വിദഗ്ധരായ ഹൈ സ്കൂൾ വിദ്യാർത്ഥികളാണ് എന്നത് ശ്രദ്ധേയമായ കാര്യമാണ് . മീനങ്ങാടി ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ വിദ്യാർത്ഥികളായ എഡ്വിൻ റോയ് ,റിനാസ് ,റഹ്‌മാൻ , റഹീം , ബത്തേരി അസംഷൻ ഹൈ സ്കൂളിലെ ആസിഫ് എന്നീ വിദ്യാർത്ഥികളാണ് വീഡിയോകൾ തയ്യാറാക്കുന്നത്.

സീരിയസ് ആൻഡ് ജോയ്ഫുൾ ലേർണിംഗ് എന്ന മനഃശാസ്ത്ര സമീപനമാണ് അയോട്ട ക്ലാസ്സുകളുടെ അടിത്തറ. വിശദ വിവരങ്ങൾക്ക് www.iotatutor.com എന്ന വെബ് സൈറ്റിലോ 9847102289 / 7306796156 എന്ന നമ്പറുകളിലോ ബന്ധപ്പെടാവുന്നതാണ് .

Free Foundation Course of Iota Educational App has been launched for students

Next TV

Related Stories
കെഎസ്ആര്‍ടിസി ഗവി യാത്ര 15 ന്

May 9, 2025 11:35 AM

കെഎസ്ആര്‍ടിസി ഗവി യാത്ര 15 ന്

കെഎസ്ആര്‍ടിസി ഗവി യാത്ര 15...

Read More >>
സംഘര്‍ഷ മേഖലയില്‍ അകപ്പെട്ടവര്‍ക്കായി കേരളത്തിലും കൺട്രോൾ റൂം തുറന്നു

May 9, 2025 10:35 AM

സംഘര്‍ഷ മേഖലയില്‍ അകപ്പെട്ടവര്‍ക്കായി കേരളത്തിലും കൺട്രോൾ റൂം തുറന്നു

സംഘര്‍ഷ മേഖലയില്‍ അകപ്പെട്ടവര്‍ക്കായി കേരളത്തിലും കൺട്രോൾ റൂം...

Read More >>
പാകിസ്ഥാന് നേരെ ജലയുദ്ധം തുടർന്ന് ഇന്ത്യ; ചെനാബ് നദിയിലെ 2 ഡാമുകൾ തുറന്നുവിട്ടു

May 9, 2025 10:32 AM

പാകിസ്ഥാന് നേരെ ജലയുദ്ധം തുടർന്ന് ഇന്ത്യ; ചെനാബ് നദിയിലെ 2 ഡാമുകൾ തുറന്നുവിട്ടു

പാകിസ്ഥാന് നേരെ ജലയുദ്ധം തുടർന്ന് ഇന്ത്യ; ചെനാബ് നദിയിലെ 2 ഡാമുകൾ...

Read More >>
കൊട്ടിയൂർ വൈശാഖ മഹോത്സവം: ദൈവത്തെ കാണൽ ചടങ്ങ് നടത്തി

May 9, 2025 10:20 AM

കൊട്ടിയൂർ വൈശാഖ മഹോത്സവം: ദൈവത്തെ കാണൽ ചടങ്ങ് നടത്തി

കൊട്ടിയൂർ വൈശാഖ മഹോത്സവം,ദൈവത്തെ കാണൽ ചടങ്ങ്...

Read More >>
സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷാഫലം ഇന്ന്

May 9, 2025 09:27 AM

സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷാഫലം ഇന്ന്

സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷാഫലം...

Read More >>
ജമ്മുവിൽ പാക് ഡ്രോണുകൾ ഇന്ത്യൻ സൈന്യം തകർത്തു

May 9, 2025 08:19 AM

ജമ്മുവിൽ പാക് ഡ്രോണുകൾ ഇന്ത്യൻ സൈന്യം തകർത്തു

ജമ്മുവിൽ പാക് ഡ്രോണുകൾ ഇന്ത്യൻ സൈന്യം...

Read More >>
Top Stories










Entertainment News