---
title: "കോഴിക്കോട്ട് പന്തീരാങ്കാവിൽ വീണ്ടും വൻ  ലഹരി വേട്ട"
english_title: "Kozhikodu"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/118818/kozhikodu"
published_at: "2023-06-02T04:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647925192b445_Screenshot_20230602-043756_Facebook.jpg"
keywords: []
---

# കോഴിക്കോട്ട് പന്തീരാങ്കാവിൽ വീണ്ടും വൻ  ലഹരി വേട്ട

> **Lead Summary:** **കോഴിക്കോട്** : കോഴിക്കോട്ട് പന്തീരാങ്കാവിൽ വീണ്ടും വൻ ലഹരി വേട്ട. 54 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിലായി.

## Article Content

**കോഴിക്കോട്** : കോഴിക്കോട്ട് പന്തീരാങ്കാവിൽ വീണ്ടും വൻ ലഹരി വേട്ട. 54 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിലായി.

മലപ്പുറത്ത് നിന്ന് വിൽപനക്കായി കൊണ്ട് വന്ന മാരക ലഹരി മരുന്നുമായി ഫറോക്ക് സ്വദേശി അൻവർ സാലിഹ് (27) ചേളനൂർ സ്വദേശി സഗേഷ് കെ എം (31) എന്നിവരെയാണ് ആന്റി നാർകോട്ടിക് സെൽ അസി. കമീഷണറുടെ നേതൃത്വത്തിൽ പന്തീരാങ്കാവ് പൊലീസും ചേർന്ന് പിടികൂടിയത്. ഇവരിൽ നിന്ന് 54 ഗ്രാം എംഡിഎംഎ പരിശോധനയിൽ കണ്ടെടുത്തു. കോഴിക്കോട് ജില്ലയിൽ തുടർച്ചയായ മൂന്ന് ദിവസങ്ങളായി അരക്കിലോ എംഡിഎംഎ ആണ് പിടികൂടിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/118818/kozhikodu)