---
title: "സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ മഴ ഉണ്ടാകും "
english_title: "Rain"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/118832/rain"
published_at: "2023-06-02T07:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647954081ec5b_images_(5).jpeg"
keywords: []
---

# സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ മഴ ഉണ്ടാകും 

> **Lead Summary:** **തിരുവനന്തപുരം**: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ മഴ കിട്ടും. പത്തനംതിട്ടയിലും ഇടുക്കിയിലും ഇന്നും യെല്ലോ അലർട്ടാണ്. കാലവർഷത്തിന് മുന്നോടിയായി പടിഞ്ഞാറൻ കാറ്റിന്റെ ഗതി അനുകൂലമാകുന്നതാണ് ഈ ദിവസങ്ങളിലെ മഴയ്ക്ക് കാരണം.

## Article Content

**തിരുവനന്തപുരം**: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ മഴ കിട്ടും. പത്തനംതിട്ടയിലും ഇടുക്കിയിലും ഇന്നും യെല്ലോ അലർട്ടാണ്. കാലവർഷത്തിന് മുന്നോടിയായി പടിഞ്ഞാറൻ കാറ്റിന്റെ ഗതി അനുകൂലമാകുന്നതാണ് ഈ ദിവസങ്ങളിലെ മഴയ്ക്ക് കാരണം.

നാളെയോടെ കൂടുതലിടങ്ങളിൽ മഴ ലഭിച്ചേക്കും. തെക്കൻ ജില്ലകളിലാണ് ഈ ദിവസങ്ങളിൽ മഴ സാധ്യത കൂടുതൽ. നാളെ കേരള, ലക്ഷദ്വീപ്, കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കുണ്ട്. അതേസമയം അടുത്തയാഴ്ച തെക്ക്-കിഴക്കൻ അറബിക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടേക്കും. തിങ്കളാഴ്ചയോടെ രൂപമെടുത്ത ചക്രവാതച്ചുഴി പിന്നീട് 48 മണിക്കൂറിനുള്ളിൽ ന്യൂനമർദ്ദമായി മാറുമെന്നാണ് അറിയിപ്പ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/118832/rain)