---
title: "പ്ലസ് വൺ പ്രവേശനം; അപേക്ഷ സമർപ്പണം തുടങ്ങി "
english_title: "Plusone "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/119115/plusone"
published_at: "2023-06-03T07:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647a9d2daab8e_images_-_2023-02-23T100955.968.jpeg"
keywords: []
---

# പ്ലസ് വൺ പ്രവേശനം; അപേക്ഷ സമർപ്പണം തുടങ്ങി 

> **Lead Summary:**  **തിരുവനന്തപുരം**: ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി ഒന്നാം വർഷ പ്രവേശനത്തിന് ഓൺ ലൈൻ അപേക്ഷാ സമർപ്പണം ആരംഭിച്ചു. ആദ്യഘട്ട പ്രവേശനത്തിന് 9 വരെ അപേക്ഷിക്കാം. ഏകജാലക സംവിധാനം വഴിയാണു പ്രവേശനം. ട്രയൽ അലോട്മെന്റ് 13നു പ്രസിദ്ധീകരിക്കും. ആദ്യ അലോട്മെന്റ് 19ന് ആണ്. ആദ്യഘട്ട പ്രവേശനം പൂർത്തിയാക്കി ജൂലൈ 5നു ക്ലാസുകൾ ആരംഭിക്കും.

## Article Content

 **തിരുവനന്തപുരം**: ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി ഒന്നാം വർഷ പ്രവേശനത്തിന് ഓൺ ലൈൻ അപേക്ഷാ സമർപ്പണം ആരംഭിച്ചു. ആദ്യഘട്ട പ്രവേശനത്തിന് 9 വരെ അപേക്ഷിക്കാം. ഏകജാലക സംവിധാനം വഴിയാണു പ്രവേശനം. ട്രയൽ അലോട്മെന്റ് 13നു പ്രസിദ്ധീകരിക്കും. ആദ്യ അലോട്മെന്റ് 19ന് ആണ്. ആദ്യഘട്ട പ്രവേശനം പൂർത്തിയാക്കി ജൂലൈ 5നു ക്ലാസുകൾ ആരംഭിക്കും.

സ്പോർട്സ് കോട്ട പ്രവേശനത്തിനു മികവ് റജിസ്ട്രേഷനും സർട്ടിഫിക്കറ്റ് വെരിഫിക്കേഷനും 6 മുതൽ 14 വരെയാണ്. 7 മുതൽ 15 വരെ ഓൺലൈൻ നടത്താം. കമ്യൂണിറ്റി ക്വോട്ടയിലേക്കു 15 മുതൽ 24 വരെയും മാനേജ്മെന്റ് ക്വോട്ടയിലേക്കും അൺ എയ്ഡഡ് ക്വോട്ടയിലേക്കും 26 മുതൽ ജൂലൈ 4 വരെയുമാണ് അപേക്ഷിക്കേണ്ടത്. ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനു സമീപത്തെ ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളുക ളിൽ പ്രവർത്തിക്കുന്ന ഹെൽപ് ഡെസ്കുകളുടെ സഹായം തേടാം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/119115/plusone)