അരിക്കൊമ്പനെ കുറിച്ച് സമൂഹ മാധ്യമങ്ങളിൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചാൽ നടപടി: മുന്നറിയിപ്പുമായി തേനി കളക്ടർ

അരിക്കൊമ്പനെ കുറിച്ച് സമൂഹ മാധ്യമങ്ങളിൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചാൽ നടപടി: മുന്നറിയിപ്പുമായി തേനി കളക്ടർ
Jun 3, 2023 09:58 AM | By sukanya

ഇടുക്കി : അരിക്കൊമ്പനുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ തെറ്റായ വിവരങ്ങൾ പങ്കുവയ്ക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് തേനി ജില്ല കളക്ടർ ഷാജീവന. ആന ജനവാസ മേഖലയിലേക്ക് എത്തുന്നുവെന്ന രീതിയിൽ തെറ്റായ വിവരം പലരും പങ്കുവെച്ചതിനെ തുടർന്നാണ് തേനി കളക്ടറുടെ ഉടപെടൽ. നിലവിൽ ഷണ്മുഖ നദി അണക്കെട്ട് ഭാഗത്തെ വനത്തിലാണ് ആനയുള്ളത്. ജനവാസ മേഖലയിൽ നിന്നും ദൂരെയാണിത്.

ആനയെ 4 മണിക്കൂറും നിരീക്ഷിക്കാൻ 85 പേരടങ്ങുന്ന സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ജനവാസ മേഖലയിലേക്ക് ഇറങ്ങുന്നത് തടയാനും നടപടി എടുത്തിട്ടുണ്ട്. വനത്തിൽ നിന്നും ഇറങ്ങി വരാൻ സാധ്യതയുള്ളതിനാൽ കമ്പം, പുതുപ്പെട്ടി, കെ കെ പെട്ടി, ഗൂഡല്ലൂർ എന്നീ മുനിസിപ്പാലിറ്റികളിൽ നിരോധനാജ്ഞ തുടരുമെന്നും കളക്ടർ അറിയിച്ചു. മയക്ക് വെടിവയ്ക്കാൻ അവസരം കൊടുക്കാതെ ഷണ്മുഖ നദി തീരത്തെ വനമേഖലയിലൂടെ സഞ്ചരിക്കുകയാണ് അരികൊമ്പൻ. സാറ്റലൈറ് കോളർ സിഗ്നൽ അവസാനം ലഭിക്കുമ്പോൾ ഷണ്മുഖ നദി അണക്കെട്ട് ഭാഗത്തേക്കാണ് സഞ്ചരിക്കുന്നത്. കഴിഞ്ഞ നാല് ദിവസമായി അരിക്കൊമ്പൻ ജനവാസ മേഖലയിലേക്ക് ഇറങ്ങിയിട്ടില്ല. ഇന്നലെ രാത്രി വനത്തിനുള്ളിൽ ഉള്ള തോട്ടത്തിൽനിന്ന് പത്തോളം വാഴകൾ പറിച്ച് തിന്നിരുന്നു. കൊമ്പൻ പൂർണ്ണ ആരോഗ്യവാനാണ്. ഉൾക്കാട്ടിലേക്ക് പോകുമെന്നാണ് വനംവകുപ്പിന്റെ കണക്കുകൂട്ടൽ. ജനവാസ മേഖലയിലേക്ക് ഇറങ്ങുന്നത് തടയാൻ ചുരുളിപ്പെട്ടി മുതൽ ചിന്നമനൂർ വരെ വനം വകുപ്പ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്.

Idikki

Next TV

Related Stories
കണ്ണൂരിൽ പെട്രോൾ പമ്പ് ജീവനക്കാരനോട് പൊലീസുകാരന്റെ അതിക്രമം

Jul 14, 2024 08:42 PM

കണ്ണൂരിൽ പെട്രോൾ പമ്പ് ജീവനക്കാരനോട് പൊലീസുകാരന്റെ അതിക്രമം

കണ്ണൂരിൽ പെട്രോൾ പമ്പ് ജീവനക്കാരനോട് പൊലീസുകാരന്റെ...

Read More >>
കോഴിക്കോട്- കണ്ണൂര്‍ റൂട്ടില്‍ നാളെ മുതല്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ച് സ്വകാര്യ ബസ് തൊഴിലാളികള്‍

Jul 14, 2024 07:10 PM

കോഴിക്കോട്- കണ്ണൂര്‍ റൂട്ടില്‍ നാളെ മുതല്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ച് സ്വകാര്യ ബസ് തൊഴിലാളികള്‍

കോഴിക്കോട്- കണ്ണൂര്‍ റൂട്ടില്‍ നാളെ മുതല്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ച് സ്വകാര്യ ബസ്...

Read More >>
ഇരിട്ടി റെയിഞ്ച് തദ് രീബ് മുഅല്ലിം -മേനേജ്മെൻ്റ് സംഗമവും അനുമോദനവേദിയും സംഘടിപ്പിച്ചു

Jul 14, 2024 07:07 PM

ഇരിട്ടി റെയിഞ്ച് തദ് രീബ് മുഅല്ലിം -മേനേജ്മെൻ്റ് സംഗമവും അനുമോദനവേദിയും സംഘടിപ്പിച്ചു

ഇരിട്ടി റെയിഞ്ച് തദ് രീബ് മുഅല്ലിം -മേനേജ്മെൻ്റ് സംഗമവും അനുമോദനവേദിയും...

Read More >>
കോഴിക്കോട് ജില്ലയിലെ വിദ്യാലയങ്ങൾക്ക് നാളെ അവധി

Jul 14, 2024 07:01 PM

കോഴിക്കോട് ജില്ലയിലെ വിദ്യാലയങ്ങൾക്ക് നാളെ അവധി

കോഴിക്കോട് ജില്ലയിലെ വിദ്യാലയങ്ങൾക്ക് നാളെ...

Read More >>
കണ്ണൂർ പരിയാരം ഗവ. മെഡിക്കൽ കോളജിൽ ജീവനക്കാർ സമരത്തിലേക്ക്

Jul 14, 2024 06:32 PM

കണ്ണൂർ പരിയാരം ഗവ. മെഡിക്കൽ കോളജിൽ ജീവനക്കാർ സമരത്തിലേക്ക്

കണ്ണൂർ പരിയാരം ഗവ. മെഡിക്കൽ കോളജിൽ ജീവനക്കാർ...

Read More >>
കൂണ്‍ കൃഷിയില്‍ വിജയഗാഥയുമായി ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂൾ എൻ.എസ് എസ് യൂണിറ്റ്

Jul 14, 2024 06:25 PM

കൂണ്‍ കൃഷിയില്‍ വിജയഗാഥയുമായി ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂൾ എൻ.എസ് എസ് യൂണിറ്റ്

കൂണ്‍ കൃഷിയില്‍ വിജയഗാഥയുമായി ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂൾ എൻ.എസ് എസ് യൂണിറ്റ്...

Read More >>
Top Stories

News Roundup