മണത്തണ : അയോത്തുംചാൽ ഗ്രാമദീപം പുരുഷസഹായ സംഘത്തിന്റെ ആഭിമുഖ്യത്തിൽ എസ് എസ് എൽ സി പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച കുട്ടികളെയും, തീവണ്ടിക്കും പ്ലാറ്റ്ഫോമിനും ഇടയിൽ പെട്ട സ്ത്രീയെ സാഹസികമായി രക്ഷിച്ച ഓട്ടോ ഡ്രൈവർ ഹരിദാസനെയും സംഘം ഓഫീസിൽ വച്ച് അനുമോദിച്ചു. ചടങ്ങിൽ സംഘം പ്രസിഡന്റ് ജയ്മാൻ, സി വി രാമചന്ദ്രൻ, സി വി അമർനാഥ്, രാജേന്ദ്ര പ്രസാദ് ആച്ചക്കോട്ടിൽ തുടങ്ങിയവർ സംബന്ധിച്ചു.
Ayothumchal Village Deepam organized a felicitation in front of Purushahaya Sangh